തൊടുപുഴയിൽ വർണാഭമായ മിഷൻലീഗ് സപ്തതി മഹോത്സവ റാലി

തൊടുപുഴ: കോതമംഗലം രൂപതയിലെ എട്ട് മേഖലകളിൽനിന്ന് ആയിരങ്ങൾ പങ്കെടുത്ത ചെറുപുഷ്പ മിഷൻലീഗ് സപ്തതി മഹോത്സവ റാലി തൊടുപുഴയിൽ നടന്നു. ന്യൂമാൻ കോളജ് ഗ്രൗണ്ടിൽനിന്നാണ് റാലി ആരംഭിച്ചത്. നിശ്ചലദൃശ്യങ്ങളും വാദ്യമേളങ്ങളും േഫ്ലാട്ടുകളും കലാരൂപങ്ങളും റാലിക്ക് പകിട്ടേകി. കോതമംഗലം രൂപത വികാരി ജനറാൾ മോൺ. ജോർജ് ഓലിയപ്പുറം ഉദ്ഘാടനം ചെയ്തു. ഫൊറോന ഡയറക്ടർമാരായ ഫാ. ആൻറണി പുത്തൻകുളം, ഫാ. തോമസ് പറയിടം, ഫാ. ജോസഫ് മക്കോളിൽ, ഫാ. ഫ്രാൻസീസ് ആലപ്പാട്ട്, ഫാ. തോമസ് ചെറുപറമ്പിൽ തുടങ്ങിയവർ ചേർന്ന് സപ്തതി ബലൂണുകൾ പറത്തി റാലിക്ക് ആവേശം പകർന്നു. റാലി തൊടുപുഴ ടൗൺ പള്ളി അങ്കണത്തിൽ എത്തിച്ചേർന്നപ്പോൾ ബേബി ജോൺ കലയന്താനിയുടെ നേതൃത്വത്തിൽ 70 പേർ ചേർന്ന് സപ്തതി ഗാനമാലപിച്ചു. മാർ ജോർജ് പുന്നക്കോട്ടിൽ സപ്തതി ദീപം തെളിച്ചു. ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ സപ്തതി സന്ദേശം നൽകി. അതിര്‍ത്തി ഗ്രാമങ്ങളില്‍ ദീപാവലി ആഘോഷം ആവേശമായി രാജാക്കാട്: കേരള അതിര്‍ത്തിയിലെ തമിഴ്‌നാട് ഗ്രാമങ്ങള്‍ ദീപാവലി ആഘോഷത്തി​െൻറ ആവേശത്തിലാണ്. ദീപാലങ്കാരങ്ങള്‍കൊണ്ട് രാത്രിയെ പകലാക്കി ജാതിയും മതവും ഭാഷയും മറന്ന് ആഘോഷം പൊടിപൊടിച്ചു. പൂത്തിരി കത്തിച്ചും പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തുമാണ് ദീപാവലിയെ ജനങ്ങള്‍ വരവേറ്റത്. ദീപാവലി ആഘോഷമാക്കുന്നതിന് കേരളത്തിലെ തൊഴിലാളികളടക്കമുള്ളവര്‍ നേരേത്ത കൂട്ടത്തോടെ തമിഴ്‌നാട്ടിലേക്ക് മടങ്ങിയിരുന്നു. ദീപാവലി ആഘോഷിക്കുന്നതി​െൻറ ഭാഗമായി പടക്ക കടകളിലും സ്വര്‍ണക്കടയിലും ടെക്‌സ്റ്റൈല്‍സുകളിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. വ്യാപാര മേഖലക്ക് ദീപാവലി ഉണര്‍വ് പകര്‍ന്നു. ഫോേട്ടാ ക്യാപ്ഷൻ TDL7 അതിര്‍ത്തി ഗ്രാമങ്ങളിലെ ദീപാവലി ആഘോഷത്തില്‍നിന്ന്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.