ഭാരത്​ ആശുപത്രി നഴ്​സുമാരുടെ അനിശ്ചിതകാല നിരാഹാരസമരം മൂന്നാം ദിനത്തിലേക്ക്​​്; ഇന്ന്​ ചർച്ച

കോട്ടയം: പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഭാരത് ആശുപത്രിയിലെ നഴ്സുമാർ നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരം മൂന്നാം ദിനത്തിലേക്ക്. 73 ദിവസമായി തുടരുന്ന സമരത്തി​െൻറ രണ്ടാം ഘട്ടമായാണ് മരണം വരെ നിരാഹാരമെന്ന് പ്രഖ്യാപിച്ച് യു.എൻ.എയുടെ നേതൃത്വത്തിൽ സമരം. നിരാഹാരം കിടക്കുന്ന മായമോളെ ജില്ല ആശുപത്രി ഡോക്ടർമാരുടെ സംഘം ബുധനാഴ്ച പരിശോധിച്ചു. ആരോഗ്യനിലയിൽ സംഘം തൃപ്തി അറിയിച്ചു. കവി കുരീപ്പുഴ ശ്രീകുമാർ സമരപ്പന്തൽ സന്ദർശിച്ചു. അതിനിടെ, ഹൈകോടതി നിർദേശപ്രകാരം വ്യാഴാഴ്ച ജില്ല ലേബർ ഒാഫിസർ ചർച്ചക്ക് വിളിച്ചിട്ടുണ്ട്. സംസ്ഥാന യുവജനകമീഷനും വ്യാഴാഴ്ച കോട്ടയത്ത് നടത്തുന്ന സിറ്റിങ്ങിൽ വിഷയം പരിഗണിക്കും. ഇൗ മാസം 23ന് സംസ്ഥാന ലേബർ കമീഷണറും ചർച്ചക്ക് വിളിച്ചിട്ടുണ്ട്. അതേസമയം, മാനേജ്മ​െൻറ് കടുംപിടിത്തം തുടരുകയാണ്. ഒരുകൂട്ടം നഴ്സുമാർ രാപകൽ നടത്തുന്ന സമരം ഒത്തുതീർപ്പാക്കാൻ മുൻകൈയെടുക്കാത്ത ജില്ല ഭരണകൂടത്തി​െൻറ നടപടിയിൽ പ്രതിഷേധം ശക്തമാണ്. രാഷ്ട്രീയ പാർട്ടികളും മൗനത്തിലാണ്. മാനേജ്മ​െൻറി​െൻറ സമ്മർദമാണ് രാഷ്ട്രീയ പാർട്ടികളും സർക്കാർ സംവിധാനങ്ങളും സമരം കണ്ടില്ലെന്നുനടിക്കാൻ കാരണമന്ന് നഴ്സുമാർ പറയുന്നു. സമരത്തോട് നിഷേധാത്മക സമീപനം സ്വീകരിക്കുന്ന സി.പി.എം ജില്ല നേതൃത്വത്തി​െൻറ നിലപാടിനെതിരെ പാർട്ടിയിൽ മുറുമുറുപ്പ് ഉയരുന്നുണ്ട്. തിരുനക്കര ബസ് സ്റ്റാൻഡിനുമുന്നിലെ സമരപ്പന്തലിൽ രാത്രിയിലും സമരം തുടങ്ങിയതോടെ ഇവിടെ കച്ചവടം നടത്തിയവർ പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് നടത്തിയ ചർച്ചയിൽ രാത്രി സമരപ്പന്തലി​െൻറ ഒരുഭാഗം തട്ടുകട നടത്തുന്നവർക്കായി വിട്ടുനൽകാൻ ധാരണയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.