ദുരിതമഴ; ഹെക്​ടർ കണക്കിന്​ പാടത്തെ ​െനല്ല്​ ചുവടുചാഞ്ഞ്​ നിലം പൊത്തി

കോട്ടയം: നെൽ കർഷകർക്ക് ദുരിതം വിതച്ച് മഴ. ഇടവിട്ട് തുടരുന്ന കനത്തമഴയിൽ ജില്ലയിൽ നൂറുകണക്കിന് ഹെക്ടർ പാടത്തെ െനല്ല് ചുവടുചാഞ്ഞ് നിലം പൊത്തി. നെല്ല് വെള്ളത്തിലായത് കർഷകരെ കടുത്ത ആശങ്കയിലാഴ്ത്തി. ചെങ്ങളം മാടപ്പള്ളിക്കാട് പാടശേഖരത്തിലും അയ്മനം കിഴക്കേ മണിയാപറമ്പ് പാടശേഖരത്തിലുമാണ് ഇത്തരത്തിൽ വൻ താതിൽ നെല്ല് െവള്ളത്തിൽ കിടക്കുന്നത്. തിരുവാർപ്പ് പഞ്ചായത്തിലെ പുതുക്കാട് അമ്പത് പാടശേഖരത്തിലും നെല്ല് ചുവടോടെ മറിഞ്ഞുവീണു. ഗുണമേന്മയും തൂക്കവും കുറയാനും ഇത് ഇടയാക്കും. ചെങ്ങളം--കുമരകം റോഡിനിരുവശവുമുള്ള ഏക്കർകണക്കിന് പാടശേഖരങ്ങളിൽ നെൽക്കതിർ അടിഞ്ഞുകിടക്കുകയാണ്. മഴയെത്തുടന്ന് വൈദ്യുതി വിതരണം കാര്യക്ഷമമല്ലാത്തതിനാൽ പാടത്തെ വെള്ളം വറ്റിക്കാനും കഴിയുന്നിെല്ലന്ന് കർഷകർ പറയുന്നു. വെള്ളം വറ്റിക്കാൻ മറ്റു മാർഗങ്ങളിലൂടെയും കർഷകർ ശ്രമിക്കുന്നുണ്ട്. മഴക്കൊപ്പമുണ്ടായ ശക്തമായ കാറ്റിലാണ് നെല്ല് നിലം പതിച്ചത്. മഴയുടെ ശക്തിയും കടപുഴകാൻ കാരണമായി. ഇനിയും മഴ തുറന്നാൽ നഷ്ടത്തി​െൻറ വ്യാപ്തി വർധിക്കും. പാടങ്ങളിൽ വെള്ളം ഉയരുകയും ചെയ്യും. മഴ തുടരുന്നതിനാൽ പല പാടത്തും െവള്ളം നിറഞ്ഞു. ഇതുമൂലം കൊയ്ത്ത് യന്ത്രങ്ങൾ ഇറക്കാൻ കഴിയാത്ത സ്ഥിതിയുമുണ്ട്. ചിലയിടങ്ങളിൽ മഴ മൂലം െകായ്ത്ത് നീട്ടിവെച്ചിരിക്കുകയാണ്. രണ്ടുദിവസമെങ്കിലും മഴ പൂർണമായി മാറിനിന്നാലെ യന്ത്രമിറക്കി നെല്ല് െകായ്തെടുക്കാൻ കഴിയൂവെന്ന് കർഷകർ പറയുന്നു. കുമരകം, ചെങ്ങളം, തിരുവാർപ്പ്, അയ്മനം, ആർപ്പൂക്കര, നീണ്ടൂർ പ്രദേശങ്ങളിലെ നിരവധി ഏക്കർ സ്ഥലത്ത് നെല്ല് നിലം പൊത്തി. ഇൗ മേഖലയിൽ 4000 ഏക്കർ ഹെക്ടർ പാടശേഖരത്തെ നെല്ല് െകായ്യാൻ പാകമായി. മഴ തുടരുന്നതിനാൽ കർഷകർ കടുത്ത ആശങ്കയിലാണ്. മഴ മൂലം വൈക്കം വെച്ചൂർ മേഖലയിലും െകായ്ത്ത് തടസ്സപ്പെട്ടു. ഇതിനിടെ, ജില്ലയുടെ പല ഭാഗങ്ങളിലും കൊയ്ത നെല്ല് സംഭരിക്കാതെ കെട്ടിക്കിടക്കുകയുമാണ്. കഴിഞ്ഞവർഷം 50ഒാളം മില്ലുകൾ െനല്ല് സംഭരിക്കാൻ രംഗത്തുണ്ടായിരുന്നെങ്കിലും ഇപ്പോൾ നാലു കമ്പനികൾ മാത്രമാണുള്ളത്. സംഭരിക്കാൻ ആവശ്യത്തിന് മില്ലുകൾ ഇല്ലാത്തതും കർഷകർക്ക് തിരിച്ചടിയാണ്. നെല്ല് സംഭരണം കാര്യക്ഷമമാക്കുമെന്ന് സർക്കാർ ആവർത്തിക്കുന്നതല്ലാതെ കാര്യമായ നടപടി ഉണ്ടാകുന്നില്ല. കൂടുതൽ മില്ലുകൾ എത്തിയില്ലെങ്കിൽ സംഭരണം അവതാളത്തിലാകുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. മഴ അടുത്തദിവസങ്ങളിൽ തുടർന്നാൽ വൻ നഷ്ടമുണ്ടാകുമെന്ന ്കർഷകർ പറയുന്നു. ജില്ലയിലെ ഭൂരിഭാഗം പാടങ്ങളിലും െകായ്ത്തിനുള്ള തയാറെടുപ്പുകൾക്കിടെയാണ് മഴ എത്തിയത്. ഇതോടെ പലരും െകായ്ത്തി​െൻറ തീയതി നീട്ടുകയും ചെയ്തിട്ടുണ്ട്. പാമ്പാടി ആർ.ഐ.ടിയിൽ ഓപൺ എയർ തിയറ്റർ കോട്ടയം: രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ രജതജൂബിലി ആഘോഷങ്ങളുടെ സമാപനവും ഓപൺ എയർ തിയറ്ററി​െൻറ ഉദ്ഘാടനവും െവള്ളിയാഴ്ച നടക്കും. രാവിലെ ഒമ്പതിന് ആർ.ഐ.ടി. ഓഡിറ്റോറിയത്തിൽ നടക്കുന്ന സമാപനസമ്മേളനം മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ഉമ്മൻ ചാണ്ടി അധ്യക്ഷതവഹിക്കും. പൂർവവിദ്യാർഥികളുടെ സംഭവന സാമഹരിച്ചാണ് ഓപൺ എയർ തിയറ്റർ നിർമിച്ചതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇതോടൊപ്പം അധ്യാപന- പഠനസൗകര്യങ്ങൾ മികവുറ്റതാക്കാൻ െലക്ചർ ഹാൾ കോംപ്ലക്സി​െൻറ ശിലാസ്ഥാപനവും മന്ത്രി നിർവഹിക്കുമെന്ന് ഇവർ പറഞ്ഞു. കോളജ് പ്രിൻസിപ്പൽ ഡോ. എം.ജെ. ജലജ, ജനറൽ കൺവീനർ ബിനോ ഐ. കോശി, ഡോ. ബി.കെ. ബിന്ദു, പി.ടി.എ പ്രതിനിധി ബിജി കുര്യൻ, ഡോ. ആർ. രാജേഷൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.