സംസ്ഥാന കായികമേളക്ക്​ ഇടുക്കിയിൽനിന്ന്​ 181 പേർ

തൊടുപുഴ: സംസ്ഥാന കായികമേളക്ക് ഇടുക്കി ജില്ലയെ പ്രതിനിധാനം ചെയ്ത് 181 പേർ പാലായിലേക്ക്. 91 ആൺകുട്ടികളും 90 പെൺകുട്ടികളുമടങ്ങിയ ടീമാണ് ഇത്തവണത്തെ സംസ്ഥാന കായികോത്സവത്തിനിറങ്ങുന്നത്. സബ് ജൂനിയർ, ജൂനിയർ, സീനിയർ തലങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയതാണിവർ. 95 ഇനങ്ങളിലും ജില്ലയുടെ പ്രാതിനിധ്യം ഉണ്ടായിരിക്കും. 10 പുരുഷൻ, 10 സ്ത്രീകളുമടക്കം 20 അധ്യാപകരും കായികതാരങ്ങൾക്ക് സഹായത്തിനുണ്ടാകും. മഴ മൂലം എൻ.ആർ സിറ്റിയിലും മുതലക്കോടത്തുമായാണ് മത്സരം നടന്നത്. എന്നാൽ, മുതലക്കോടത്തും മഴ വില്ലനായി. 100 മീറ്ററി​െൻറ ഫൈനൽ മത്സരങ്ങൾ നടത്തിയിരുന്നില്ല. 4x400 മീറ്റർ മത്സരങ്ങളും ഹീറ്റ്‌സ് പോലും നടത്താൻ കഴിഞ്ഞില്ല. ഹീറ്റ്‌സിലെ മികച്ച സമയം കണക്കാക്കിയാണ് 100 മീറ്റർ മത്സരങ്ങളിലെ വിജയിയെ കണ്ടെത്തിയത്. 400, 800 മീറ്റർ മത്സരങ്ങളിലെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാരെ ഉൾപ്പെടുത്തിയാണ് റിലേ ടീമിനെ തെരഞ്ഞെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.