കോട്ടയം: കോട്ടയം ഗവ. മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പലായി നെഫ്രോളജി വിഭാഗം മേധാവി ഡോ. കെ.പി. ജയകുമാറിനെ നിയമിച്ചു. സംസ്ഥാന സർക്കാറിെൻറ അവയവദാന പദ്ധതിയുടെ നോഡൽ ഓഫിസറാണ്. മെഡിക്കൽ കോളജ് ആശുപത്രിയിൽ വിജയകരമായി നടന്ന നാല് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയകളുടെയും 200ലധികം വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയകളുടെയും മേൽനോട്ടം ഇദ്ദേഹത്തിനായിരുന്നു. മസ്തിഷ്കമരണം സംഭവിച്ച അമ്പതിലധികം പേരുടെ അവയവദാനം വഴി ലഭിച്ച വൃക്കമാറ്റിവെക്കലിനും നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.