റേഷൻ വിതരണത്തിൽ ക്രമ​ക്കേട്​ നടത്തുന്നത്​ കടകൾ പാട്ടത്തി​െനടുത്തവർ

പത്തനംതിട്ട: റേഷൻ കടകൾ പാട്ടത്തിെനടുത്ത ലോബിയാണ് വിതരണത്തില്‍ വ്യാപക ക്രമക്കേട് നടത്തുന്നതെന്ന് ഓള്‍ ഇന്ത്യ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍. അയ്യായിരത്തിലധികം റേഷന്‍ കടകള്‍ വന്‍ തുകനല്‍കി പാട്ടത്തിനെടുത്ത് കച്ചവടം നടത്തുന്നുണ്ട്. പാട്ടവ്യവസ്ഥ സമ്പ്രദായം നിര്‍ത്തലാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ വാർത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. റേഷന്‍ വ്യാപാരികളുടെ വേതനപാക്കേജ് ഉടന്‍ നടപ്പാക്കുക, റേഷന്‍ കടകളില്‍ കമ്പ്യൂട്ടര്‍വത്കരണം പൂര്‍ത്തിയാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് നവംബര്‍ ആറുമുതല്‍ കടകളടച്ച് വ്യാപാരികള്‍ അനിശ്ചിതകാല സമരം ആരംഭിക്കും. വാതില്‍പടി വിതരണത്തിലെ അപാകത പരിഹരിക്കുക, മുന്‍ഗണനപട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള 10 ലക്ഷം പരാതികളില്‍ ഉടന്‍ തീരുമാനമെടുക്കുക, അനര്‍ഹരെ ലിസ്റ്റില്‍നിന്ന് ഒഴിവാക്കുക, തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങള്‍. പുതിയ കാര്‍ഡിന് അപേക്ഷ സ്വീകരിക്കുന്നില്ല. തെറ്റുകള്‍ തിരുത്താതെയും പേര് കൂട്ടിച്ചേര്‍ക്കാനോ കടകള്‍ മാറ്റാനോ നടപടി സ്വീകരിക്കാതെയും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. നിലവിലെ പട്ടികയില്‍ ഏഴുലക്ഷം അനര്‍ഹകുടുംബങ്ങള്‍ ഉള്ളതിനാല്‍ പട്ടിക പൂര്‍ണമായും റദ്ദാക്കണം. രണ്ടുരൂപ അരി പദ്ധതിയില്‍ 15 ലക്ഷം അനര്‍ഹരും അന്ത്യോദയ പദ്ധതിയില്‍ ഒരുലക്ഷം അനര്‍ഹ കുടുംബങ്ങളും ഉണ്ട്. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.ആര്‍. ബാലന്‍, വര്‍ക്കിങ് പ്രസിഡൻറ് അടൂര്‍ ഗോപാലന്‍ നായര്‍ എന്നിവരും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.