ആറ്​ തോട്ടം തൊഴിലാളികൾക്ക്​ തേനീച്ചക്കുത്തേറ്റു

കട്ടപ്പന: രണ്ട് സ്ത്രീകൾ ഉൾപ്പെടെ ആറ് തേയിലത്തോട്ടം തൊഴിലാളികൾക്ക്‌ പെരുന്തേനീച്ചയുടെ കുത്തേറ്റു. പശുപ്പാറ ആലംപള്ളി എസ്റ്റേറ്റിലെ തൊഴിലാളികളും അസം സ്വദേശികളുമായ ആലി ഹുസൈൻ (50), ഷെയ്ബുൾ (22), കഷ്ബാനു (20), നബി ഹുസൈൻ (30) ഭാര്യ രേഷ്ണ (21), എസ്റ്റേറ്റ് സൂപ്പർവൈസർ പ്രവീൺ (28) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ആലി ഹുസൈൻ, നബി ഹുസൈൻ, ഷെയ്ബുൾ, കസാന എന്നിവരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. കൊളുന്ത് നുള്ളുന്നതിടെ തേനീച്ചക്കൂട്ടം ഇവരെ ആക്രമിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നാലെ എത്തിയ തേനിച്ച വെറുതെവിട്ടില്ല. ശരീരമാസകലം കുത്തേറ്റ ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്കയച്ചു. എന്നാൽ, വിദഗ്ധഡോക്ടറുടെ അഭാവത്തെത്തുടർന്ന് ഉച്ചക്ക് രണ്ടോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. രേഷ്ണക്ക് ഓടി വീണും പരിക്കേറ്റു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.