മജിസ്​ട്രേറ്റി​െൻറ വീട്ടുമതിൽ തകർത്തു; എസ്​.പി ഒാഫിസ്​ ജീവനക്കാരന്​ സസ്​പെൻഷൻ

ചെറുതോണി (ഇടുക്കി): മദ്യപിച്ച് ലക്കുകെട്ട എസ്.പി ഒാഫിസ് ജീവനക്കാരൻ മജിസ്ട്രേറ്റി​െൻറ വസതിയുടെ മതിലിൽ വാഹനം ഇടിച്ചുകയറ്റി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ഇതേതുടർന്ന് എസ്.പി ഒാഫിസിലെ സ്റ്റോർ അക്കൗണ്ടൻറ്, ഏലപ്പാറ സ്വദേശി ബി. കൃഷ്ണനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. ഇടുക്കി ജില്ല പൊലീസ് മേധാവി കെ.ബി. വേണുഗോപാലാണ് സസ്പെൻഡ് ചെയ്തത്. ഒാഫിസിലിരുന്ന് മദ്യപിച്ചശേഷം വാഹനം ഒാടിച്ചുവന്നപ്പോൾ നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. വാഹനം മാറ്റാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സംഭവമറിെഞ്ഞത്തിയ ഇടുക്കി പൊലീസിനെ ഇയാൾ ഭീഷണിപ്പെടുത്തി. തുടർന്ന് കൂടുതൽ പൊലീസെത്തി ബലപ്രയോഗത്തിലൂടെയാണ് കസ്റ്റഡിയിലെടുത്തത്. കേസെടുത്തശേഷം ജാമ്യത്തിൽ വിട്ടു. പിന്നീട് ജില്ല പൊലീസ് മേധാവി റിപ്പോർട്ട് വാങ്ങിയശേഷം നടപടി എടുക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.