വൈക്കത്ത് ഹർത്താൽ പൂർണം; സമാധാനപരം

വൈക്കം: യു.ഡി.എഫ് ഹർത്താൽ വൈക്കത്ത് പൂർണം. അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായില്ല. കെ.എസ്.ആർ.ടി.സി സർവിസുകൾ നടത്തിയെങ്കിലും യാത്രക്കാർ കുറവായിരുന്നു. ഹർത്താലനുകൂലികൾ ബസ് തടഞ്ഞ് സർവിസ് നിർത്തണമെന്ന് ആവശ്യമുയർത്തി. താലൂക്ക് ഓഫിസ് പ്രവർത്തനം ഭാഗികമായിരുന്നു. ഹർത്താലനുകൂലികൾ പ്രകടനമായെത്തി ഓഫിസ് അടപ്പിച്ചിരുന്നു. വൈക്കം ഫെറിയുടെ പ്രവർത്തനവും ഭാഗികമായിരുന്നു. തലയോലപ്പറമ്പ്, മറവൻതുരുത്ത്, ടി.വി പുരം, തലയാഴം, ഉദയനാപുരം, വെച്ചൂർ, ചെമ്പ് പഞ്ചായത്തുകളിലെല്ലാം ഹർത്താൽ ജനജീവിതത്തെ ബാധിച്ചു. പുലർച് കടകൾ തുറന്നെങ്കിലും രാവിലെ ഒമ്പതോടെ എല്ലാം അടച്ചു. വെള്ളൂർ, ന്യൂസ് പ്രിൻറ് ഫാക്ടറി, സിമൻറ് ഫാക്ടറി എന്നിവയുടെ പ്രവർത്തനത്തെ ഹർത്താൽ ബാധിച്ചില്ല. പിറവം റോഡ് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ കുറവായിരുന്നു. ടൗണിൽ യു.ഡി.എഫ് പ്രവർത്തകർ പ്രകടനം നടത്തി. അക്കരപ്പാടം ശശി, അഡ്വ. വി.വി. സത്യൻ, മോഹൻ ഡി. ബാബു, പി.എൻ. ബാബു, അബ്ദുസ്സലാം റാവുത്തർ, അഡ്വ. എ. സനീഷ്കുമാർ, ജയ്ജോൺ പേരയിൽ, പി.വി. പ്രസാദ്, അഡ്വ. ജമാൽകുട്ടി, ആർ. മോഹൻദാസ് എന്നിവർ സംസാരിച്ചു. PHOTO:: KTL56 Prakadanam യു.ഡി.എഫ് പ്രവർത്തകർ വൈക്കം ടൗണിൽ നടത്തിയ പ്രകടനം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.