ഹർത്താൽ ദിനം സേവനദിനമാക്കി അമ്പലക്കവല നിവാസികൾ

കട്ടപ്പന: ഹർത്താൽ ദിനത്തിൽ തകർന്ന റോഡ് കോൺക്രീറ്റ് ചെയ്ത് അമ്പലക്കവല നിവാസികൾ ജനോപകാരമാക്കി. കട്ടപ്പന അമ്പലക്കവല ജങ്ഷനിൽ പൊട്ടിപ്പൊളിഞ്ഞ് അപകടകരമായ കട്ടപ്പന-മേട്ടുകുഴി റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയാണ് അമ്പലക്കവല നിവാസികൾ ഹർത്താൽ ദിനം സേവന ദിനമാക്കി ആഘോഷിച്ചത്. അമ്പലക്കവല നിവാസികളായ 25ഓളം പേർ ചേർന്ന് സ്വന്തം പോക്കറ്റിൽനിന്ന് പണം മുടക്കി സിമൻറും മണലും മെറ്റലും ഇറക്കിയാണ് നിർമാണസാമഗ്രികൾ സംഘടിപ്പിച്ചത്. പാറമടയിൽനിന്ന് മെറ്റലും കരിങ്കല്ലുമായി ഒേട്ടറെ ടിപ്പറുകൾ ഈ വഴി ദിവസവും പോകുന്നതാണ്. എന്നാൽ, റോഡിലെ കുഴികൾ നികത്താൻ ഇവരും ശ്രമിച്ചില്ല. കുഴിയിൽ വീണ് ഇരുചക്രവാഹനയാത്രക്കാർ അപകടത്തിൽപെടുന്നതും സ്കൂൾ കുട്ടികളെയുമായി പോകുന്ന ഓട്ടോ കുഴിയിൽ വീണ് യാത്രമുടങ്ങുന്നതും പതിവായിരുന്നു. ദേശീയപാത 85ൽ വാഹനഗതാഗതം നിരോധിച്ചു രാജാക്കാട്: കൊച്ചി--ധനുഷ്കോടി ദേശീയപാതയുടെ മൂന്നാർ മുതൽ ബോഡിമെട്ടുവരെ വീതി കൂട്ടാനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നതി​െൻറ ഭാഗമായി ദേവികുളം മുതൽ പൂപ്പാറവരെ ഭാഗത്ത് പാറപൊട്ടിക്കൽ ജോലി നടക്കുന്നതിനാൽ യാത്രക്കാരുടെ സ്വത്തിനും ജീവനും അപകടം സംഭവിക്കാതിരിക്കാനായി വ്യാഴാഴ്ച മുതൽ ഇനിയൊരറിയിപ്പ് ഉണ്ടാകുംവരെ രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെ ദേവികുളം മുതൽ പൂപ്പാറവരെ ദേശീയപാത 85ൽ വാഹനഗതാഗതം നിരോധിച്ചതായി എൻ.എച്ച് ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. സി.പി.ഐ ജില്ല നേതൃയോഗങ്ങള്‍ തൊടുപുഴ: സി.പി.ഐ ജില്ല നേതൃയോഗങ്ങള്‍ 19ന് തൊടുപുഴയില്‍ നടക്കും. രാവിലെ 11ന് ജില്ല എക്‌സിക്യൂട്ടിവ്, രണ്ടിന് ജില്ല കൗണ്‍സില്‍ യോഗവും നടക്കും. ബന്ധപ്പെട്ടവർ യോഗങ്ങളില്‍ പങ്കെടുക്കണമെന്ന് ജില്ല സെക്രട്ടറി കെ.കെ. ശിവരാമന്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.