* ഇടുക്കിയിൽ 19.86 അടി ജലം കൂടുതൽ മൂലമറ്റം: സംസ്ഥാനത്തെ ഡാമുകളിൽ കഴിഞ്ഞ വർഷെത്തക്കാൾ 628.21 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലം ഒഴുകിയെത്തി. ഇത് ഉപയോഗപ്പെടുത്തി 201 കോടിയുടെ വൈദ്യുതി ഉൽപാദിപ്പിക്കാൻ സാധിക്കും. പുറം സംസ്ഥാനങ്ങളിൽനിന്ന് വാങ്ങുന്ന വൈദ്യുതി നിരക്ക് അടിസ്ഥാനത്തിൽ കണക്കാക്കുമ്പോഴാണ് ഇത്രയും രൂപയുടെ അധികവരുമാനം ലഭിക്കുന്നത്. പുറം സംസ്ഥാനങ്ങളിൽനിന്ന് നിലവിൽ വൈദ്യുതി ലഭിക്കുന്നത് യൂനിറ്റിന് ശരാശരി 3.20 പൈസ നിരക്കിലാണ്. കഴിഞ്ഞവർഷം കേരളത്തിലെ ഡാമുകളിൽ 2219.35 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലമാണ് ഉണ്ടായിരുന്നതെങ്കിൽ ഈ വർഷം 2848.15 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലം അവശേഷിക്കുന്നു. അതായത് 628.21 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്ക് ആവശ്യമായ ജലം. ഇടുക്കി ഡാമിൽ കഴിഞ്ഞവർഷെത്തക്കാൾ 19.86 അടി ജലം കൂടുതൽ. കഴിഞ്ഞവർഷം ഇതേസമയം 2349.6 അടി ജലമാണ് ഇടുക്കി ഡാമിൽ അവശേഷിച്ചിരുന്നത്. എന്നാൽ, ഇന്നലത്തെ കണക്കുപ്രകാരം 2369.46 അടി ജലം അവശേഷിക്കുന്നു. അതായത് 19.86 അടി ജലം കൂടുതൽ. ശതമാനക്കണക്കിൽ നോക്കുകയാണെങ്കിൽ കഴിഞ്ഞവർഷെത്തക്കാൾ 17.94 ശതമാനം ജലം കൂടുതൽ അവശേഷിക്കുന്നു. മഴയുടെ അളവിൽ കഴിഞവർഷെത്തക്കാൾ ഗണ്യമായകുറവ് ഉണ്ടെങ്കിലും ശക്തമായ നീരൊഴുക്ക് ലഭിക്കുന്നതിനാൽ ഡാമിൽ ജലനിരപ്പ് ഉയരുന്നു. തിങ്കളാഴ്ച ജില്ലയിൽ മഴ ലഭിച്ചില്ലെങ്കിൽ പോലും 6.55 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലം ഇടുക്കി ഡാമിലേക്ക് ഒഴുകിയെത്തി. ഇടുക്കി ഡാമിലെ ജലമുപയോഗിച്ച് തിങ്കളാഴ്ച 2.436 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചു. കാട്ടാന കൃഷിനശിപ്പിച്ചു; കാറും തകർത്തു വണ്ടിപ്പെരിയാർ: കാട്ടാനയുടെ ആക്രമണത്തിൽ വള്ളക്കടവ് സത്രം ഭാഗത്ത് കൃഷിനാശം. സ്വകാര്യ വ്യക്തികളുടെ ഭൂമിയിലാണ് ആനയിറങ്ങിയത്. വഴിയരികിൽ നിർത്തിയിട്ട കാറും ആന അടിച്ചുതകർത്തു. ഞായറാഴ്ച രാത്രിയാണ് സംഭവം. സത്രം സ്വദേശികളായ ഈപ്പച്ചൻ, ജോസ്, ഗോപി എന്നിവരുടെ കൃഷിയിടങ്ങളിലെ ഏലച്ചെടികളാണ് കാട്ടാന നശിപ്പിച്ചത്. സത്രത്തിൽ വഴയോരകച്ചവടം നടത്തുന്ന കുഞ്ഞുമോെൻറ നിർത്തിയിട കാറാണ് തകർത്തത്. വാഹനത്തിൽ സൂക്ഷിച്ച സാധനങ്ങളും നശിപ്പിച്ചു. പെരിയാർ കടുവ സങ്കേതത്തോട് അതിർത്തിപങ്കിടുന്ന പ്രദേശമായ സത്രം, 62ാംമൈൽ, 63ാംമൈൽ, തങ്കമല, മാട്ടുപ്പെട്ടി, വള്ളക്കടവ് എന്നിവിടങ്ങളിൽ കാട്ടാനശല്യം രൂക്ഷമാണ്. മാറ്റിവെച്ച റവന്യൂ ജില്ല കായികമേള ഇന്ന് നടക്കും രാജാക്കാട്: കനത്ത മഴയെത്തുടർന്ന് മാറ്റിവെച്ച റവന്യൂ ജില്ല കായികമേള ചൊവ്വാഴ്ച മുതലേക്കാടം സ്കൂൾ ഗ്രൗണ്ടിൽ നടക്കും. എൻ.ആർ സിറ്റി എസ്.എൻ.വി ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയത്തിൽ നടന്നുവന്ന മത്സരങ്ങളാണ് മഴമൂലം ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.