തൊഴിൽ തട്ടിപ്പ്​: ഉത്തർപ്രദേശ്​ സ്വദേശിയെ റിമാൻഡ്​​​ ചെയ്​തു

തൊടുപുഴ: വിദേശത്ത് ജോലി വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം തട്ടിയ ഉത്തർപ്രദേശ് സ്വദേശി സഹീർ അഹമ്മദിനെ (52) തിങ്കളാഴ്ച തൊടുപുഴ കോടതി റിമാൻഡ് ചെയ്തു. തൊടുപുഴക്ക് സമീപത്തെ സ്വകാര്യ ഐ.ടി.െഎയിലെ 35 ഉദ്യോഗാർഥികൾക്ക് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 17,50,000 രൂപയാണ് ഇയാൾ തട്ടിയെടുത്തത്. പണം വാങ്ങിയശേഷം വൈദ്യപരിശോധനക്കായി ഡൽഹിയിലെത്താൻ പറയുകയും ഒരു ഓഫിസി​െൻറ വിലാസം നൽകുകയുമായിരുന്നു. റെയിൽവേ സ്‌റ്റേഷനിലെത്തി ഇയാളെ വിളിക്കുേമ്പാൾ പരിധിക്കുപുറത്ത് എന്നായിരുന്നു മറുപടി. അന്വേഷിച്ചപ്പോൾ ഓഫിസി​െൻറ വിലാസവും തെറ്റാണെന്ന് മനസ്സിലായി. ഉദ്യോഗാർഥികൾ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പണം നിക്ഷേപിച്ചത് സഹീറി​െൻറ അക്കൗണ്ടിലാണെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് സൈബർ സെല്ലി​െൻറ സഹായത്തോടെ ഫോണി​െൻറ ലൊക്കേഷൻ മനസ്സിലാക്കി ഗോവയിൽനിന്ന് കസ്റ്റഡിയിലെടുത്ത് തൊടുപുഴയിൽ എത്തിക്കുകയായിരുന്നു. ഇയാളുടെ സഹായിയായ മലയാളി സ്ത്രീക്കായി അന്വേഷണം തുടരുകയാണ്. ഇതിനിടെ മുട്ടത്തെ സ്വകാര്യ െഎ.ടി.െഎയിൽ നടന്ന തൊഴിൽ തട്ടിപ്പിലും ഇയാൾക്ക് ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. മൂന്ന് വിദ്യാർഥികളിൽനിന്നായി 35,000 രൂപ വീതമാണ് ഇവരെ സമീപിച്ച സ്ത്രീ വാങ്ങിയത്. മാസങ്ങൾ കഴിഞ്ഞിട്ടും വിവരമില്ലാത്തതിനാൽ വിദ്യാർഥികൾ രണ്ടുമാസം മുമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.