പമ്പ: ബസ്​ സ്​റ്റാൻഡിലെ വൃക്ഷത്തൈകൾ ഒഴിവാക്കണമെന്ന്​ കെ.എസ്​.ആർ.ടി.സി

കോട്ടയം: ശബരിമല തീർഥാടനത്തിന് ഒരു മാസം മാത്രം ശേഷിക്കെ, പമ്പ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ പാർക്കിങ് സ്ഥലത്ത് വനംവകുപ്പ് നട്ട വൃക്ഷത്തൈകൾ ഒഴിവാക്കണമെന്ന് കോർപറേഷൻ സർക്കാറിനോട് ആവശ്യപ്പെട്ടു. ചൊവ്വാഴ്ച സന്നിധാനത്ത് മുഖ്യമന്ത്രി വിളിച്ചുചേർത്തിട്ടുള്ള ഉന്നതതല യോഗത്തിലും ഇൗ ആവശ്യം ഉന്നയിക്കും. കഴിഞ്ഞ സീസണിൽപോലും ബസ് പാർക്കിങ്ങിന് ഉപയോഗിച്ചിരുന്ന സ്ഥലമാണ് വൃക്ഷത്തൈ നടാൻ ഉപയോഗിച്ചത്. ഇതിലൂടെ 70ഒാളം ബസുകളുടെ പാർക്കിങ് പ്രതിസന്ധിയിലാണ്. 220ഒാളം ബസുകൾക്ക് പാർക്കിങ്ങിനുള്ള സൗകര്യമാണ് അഞ്ചേക്കറിലധികം വരുന്ന പമ്പ കെ.എസ്.ആർ.ടി.സി ഡിപ്പോക്കുള്ളത്. എന്നാൽ, പ്രധാന ഭാഗത്തെല്ലാം വൃക്ഷത്തൈ നട്ടേതാടെ സൗകര്യം ഇല്ലാതായി. പമ്പ ഡിപ്പോയിൽ കാൻറീൻ നടത്താനാകില്ലെന്ന വനംവകുപ്പി​െൻറ വിവാദ ഉത്തരവ് പിൻവലിക്കണമെന്നും ആയിരത്തിലധികം ജീവനക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്നും ആവശ്യപ്പെടും. നിലയ്ക്കലിൽ കെ.എസ്.ആർ.ടി.സിക്ക് കഴിഞ്ഞവർഷം അനുവദിച്ച മൂന്നേക്കർ സ്ഥലം ഇത്തവണയും പാർക്കിങ്ങിനായി കൈമാറും. സ്ഥലം കെ.എസ്.ആർ.ടി.സിക്ക് നൽകുന്നതിനെ വനംവകുപ്പ് എതിർത്ത സാഹചര്യത്തിലാണ് ഇൗ തീരുമാനം. മൂന്നേക്കർ സ്ഥലം ലഭിക്കുന്നതോടെ നിലക്കലിൽ ബസുകളുടെ പാർക്കിങ് സുഗമമാകുമെന്നാണ് കണക്കുകൂട്ടൽ. പമ്പ സ്റ്റാൻഡിന് മുൻവശത്തുള്ള സ്ഥലത്ത് ടോയ്ലറ്റ് നിർമിക്കാനുള്ള അനുമതിയും തേടും. പാർക്കിങ് സൗകര്യം ലഭിക്കുന്നില്ലെങ്കിൽ മൊത്തം സർവിസുകളെ ബാധിക്കുമെന്നാണ് ആശങ്ക. തീർഥാടകരുടെ തിരക്കനുസരിച്ച് സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിൽനിന്ന് പമ്പ സർവിസ് നടത്തും. മണ്ഡലകാലത്ത് പമ്പയിൽ 125 ബസുകൾ അനുവദിക്കും. ഇതിനു പുറമെ, 50 ബസുകൾ കൂടി തയാറാക്കിയിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ, എറണാകുളം, ചെങ്ങന്നൂർ, പത്തനംതിട്ട, എരുമേലി, ഗുരുവായൂർ, തൃശൂർ, തിരുവല്ല തുടങ്ങിയ കേന്ദ്രങ്ങളിൽനിന്നെല്ലാം ആവശ്യാനുസരണം ബസുകൾ തയാറാക്കും. ലോ ഫ്ലോർ എ.സി ബസുകളും തയാറാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.