പത്തനംതിട്ട: നഗരത്തിലെ അഴൂർ ആയുർവേദ ഡിസ്പെൻസറി അപ്ഗ്രേഡ് ചെയ്യണമെന്ന ആവശ്യമുയരുന്നു. കിടത്തിച്ചികിത്സക്ക് കെട്ടിടസൗകര്യമുണ്ടെങ്കിലും ആരംഭിച്ചില്ല. അച്ചൻകോവിലാറിനു തീരത്ത് 86 ലക്ഷം രൂപ മുടക്കിയാണ് കെട്ടിടം പണിതത്. എ.കെ. ആൻറണി എം.പിയുടെ ഫണ്ട് ഉപയോഗിച്ച് നിർമിച്ച കെട്ടിടം 2013ലാണ് പൂർത്തിയായത്. നേരേത്ത സെൻട്രൽ ജങ്ഷനിലായിരുന്നു ആശുപത്രി. നഗരസഭയിലെ വിവിധ വാർഡുകളിൽനിന്നുള്ള നൂറോളം രോഗികൾ ദിവസേന ഇവിടെ ചികിത്സക്കെത്തുന്നുണ്ട്. എന്നാൽ, ഒരു ഡോക്ടർ മാത്രെമയുള്ളൂ. മറ്റു ജീവനക്കാരും പരിമിതമാണ്. ഒരു ഫാർമസിസ്റ്റും ഒരു അറ്റൻഡറുമുണ്ട്. പ്രായമായ രോഗികളാണ് ഇവിടെ അധികമായി എത്തുന്നത്. തിരുമ്മുചികിത്സക്ക് എണ്ണത്തോണി സൗകര്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.