ഓമല്ലൂർ: സർവശിക്ഷ അഭിയാൻ പത്തനംതിട്ട ബി.ആർ.സി നേതൃത്വത്തിൽ നടക്കുന്ന പുസ്തക ജാഥയെ പന്ന്യാലി ഗവ. യു.പി സ്കൂളിലെ പ്രാദേശിക പി.ടി.എ യോഗം സ്വീകരിച്ചു. 50 ബാലസാഹിത്യ പുസ്തകങ്ങൾ വിദ്യാർഥികൾക്ക് നൽകി. കുട്ടികൾ അവ വായിച്ച് വായനക്കുറിപ്പ് തയാറാക്കണം. തുടർന്ന് അടുത്ത വിദ്യാലയത്തിന് കൈമാറും. ഓമല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗീത വിജയൻ കുട്ടികൾക്ക് പുസ്തകങ്ങൾ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതി ചെയർപേഴ്സൺ ലക്ഷ്മി മനോജ് അധ്യക്ഷതവഹിച്ചു. ബി.പി.ഒ കെ.ജി. മിനി പ്രവർത്തനം വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബ്ലസൺ എബ്രഹാം, സാജു കൊച്ചുതുണ്ടിൽ, സി.സി. അജികുമാർ എന്നിവർ സംസാരിച്ചു. രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കുമായി പ്രശ്നോത്തരി മത്സരവും നടത്തി. വിദ്യാർഥികളായ നന്ദിത, ശ്രീഹരി, ആദർശ്, കീർത്തന, സജ്ന, വിഷ്ണു, കാവ്യ, എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.