പന്തളം: രാത്രിയുടെ മറവിൽ തള്ളിയ മാലിന്യം പട്ടാപ്പകൽ ഇട്ടയാളെക്കൊണ്ട് നാട്ടുകാർ നീക്കിച്ചു. പന്തളം-മുട്ടാർ യക്ഷി വിളക്കാവ് റോഡിൽ ശനിയാഴ്ച രാത്രി തള്ളിയ മാലിന്യമാണ് നാട്ടുകാർ ഇട്ടയാളെക്കൊണ്ടുതന്നെ മാറ്റിച്ചത്. സ്ഥിരം മാലിന്യം തള്ളുന്ന ഈ പ്രദേശത്തുകൂടി കാൽനടപോലും അസഹനീയമായിരുന്നു. ഞായറാഴ്ച രാവിലെയാണ് വ്യാപകമായി മാലിന്യം ഉപേക്ഷിച്ചത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. റോഡരികിൽ കിടന്ന മാലിന്യത്തിൽ വാഹനങ്ങൾ കയറി കിടക്കുകയായിരുന്നു. മാലിന്യം നീക്കാനെത്തിയവർ നടത്തിയ പരിശോധനയിൽ കിട്ടിയ കടലാസിൽനിന്ന് മാലിന്യം തള്ളിയവരെ കണ്ടെത്തി. നിക്ഷേപിച്ച ആളിെൻറ മകെൻറ സ്കൂൾ വിലാസമടക്കം വിവരങ്ങൾ നാട്ടുകാർക്ക് മാലിന്യത്തിൽനിന്ന് ലഭിച്ചു. നാട്ടുകാരുടെ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. പന്തളത്തെ പ്രമുഖ ഹോട്ടലിലെ മാലിന്യമായിരുന്നു ജനവാസ മേഖലയിൽ ഉപേക്ഷിച്ചത്. നാട്ടുകാർ ബന്ധപ്പെട്ടതിനെത്തുടർന്നാണ് നിക്ഷേപിച്ചവർ തന്നെയെത്തി മാലിന്യം നീക്കം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.