കോട്ടയം: മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ പുനർസംയോജന പദ്ധതിയുടെ ഭാഗമായി നടത്തിയ പ്രകൃതി നിരീക്ഷണ സർവേയിൽ അപൂർവ ഇനം സസ്യങ്ങളെയും ശലഭങ്ങളെയും കണ്ടെത്തി. കോട്ടയം നേച്ചർ സൊസൈറ്റി, പരിസ്ഥിതി കൂട്ടായ്മ എന്നിവരുടെ ആഭിമുഖ്യത്തിൽ മീനന്തറയാർ ഉദ്ഭവസ്ഥാനമായ ആറുമാനൂർ ഭാഗത്ത് നടത്തിയ സർവേയിലാണ് നാശത്തിലേക്ക് നീങ്ങുന്ന സസ്യലതാദികൾ കെണ്ടത്തിയത്. സമ്പുഷ്ടമായ ജൈവ ആവാസവ്യവസ്ഥയാണെന്ന് തിരിച്ചറിഞ്ഞ സ്ഥലത്ത് കൂടുതൽ പരിശോധന നടത്തും. മീനന്തറയാറിെൻറ ഉദ്ഭവമായ ടാപ്പുഴയിൽനിന്ന് ലോകെത്ത ഏറ്റവും വലിയ ചിത്രശലഭങ്ങളായ ഗരുഡശലഭം, കൃഷ്ണശലഭം എന്നിവയെയും അപൂർവ ഇനത്തിൽെപട്ട 'ക്ലിപ്പർ' ശലഭത്തെയും കണ്ടെത്തിയെന്ന് സംഘാടകർ പറഞ്ഞു. വനമേഖലയിൽ മാത്രം കാണുന്ന നീലയും പച്ചയും നിറമുള്ള മയിൽപ്രാവിനെയും കണ്ടെത്തി. കഷണ്ടി പ്രതിരോധ മരുന്നിന് ഉപയോഗിക്കുന്ന തേരകം, പേപ്പട്ടി വിഷം പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന അക്കോലം, വിവിധയിനം മുളകൾ, പ്രത്യേക ഇനം കാട്ടുചെത്തി, അപൂർവമായ വെള്ളച്ചെത്തി, ആറ്റുകടമ്പ്, ചേര്, ഓടൽ, നീർമാതളം, വെള്ളിലവ്, മരോട്ടി, നാട്ടുകദളി എന്നിവയെല്ലാം ഇവിടെ കണ്ടെത്തി. മീനന്തറയാറിെൻറയും കൈവഴികളുടെയും തീരത്തുള്ള വൃക്ഷങ്ങൾ പലതും നാശഭീഷണിയിലാണ്. സംഘാടകർക്കു മനസ്സിലാക്കാൻ കഴിയാത്ത അപൂർവ ഇനം സസ്യങ്ങൾ തിരിച്ചറിയാൻ ജൈവ വൈവിധ്യ ബോർഡിന് കൈമാറിയിട്ടുണ്ട്. ആറുമാനൂരിൽ ആരംഭിച്ച പഠനം ഘട്ടംഘട്ടമായി കൊടൂരാർവരെ നടത്തും. സർവേ പഠനങ്ങൾ ഉൾപ്പെടുത്തി പുസ്തകം പ്രസിദ്ധീകരിക്കും. നേച്ചർ സൊസൈറ്റി പ്രസിഡൻറ് ഡോ. ബി. ശ്രീകുമാർ, ഡോ. ഉണ്ണികൃഷ്ണൻ, സ്മിത, ഗോപു നട്ടാശേരി, അലക്സ് മണലേൽ എന്നിവരുടെ നേതൃത്വത്തിൽ ഞായറാഴ്ച രാവിലെ ഏഴ് മുതൽ 9.15വരെയായിരുന്നു നിരീക്ഷണ സർവേ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.