പശ്ചിമഘട്ടം ചുറ്റി ചിത്രശലഭങ്ങളുടെ ദേശാടനം

മറയൂർ: ഇടുക്കി ജില്ലയിലെ മഴനിഴല്‍ പ്രദേശമായ ചിന്നാറില്‍ ശലഭങ്ങള്‍ കൂട്ടത്തോടെ ദേശാടനം തുടരുന്നു. ചിന്നാര്‍, പാമ്പാര്‍ നദികളുടെ സംഗമസ്ഥാനമായ കൂട്ടാര്‍ ഭാഗത്തുനിന്ന് കഴിഞ്ഞ ദിവസങ്ങളിലാണിത് ആരംഭിച്ചത്. ചിന്നാര്‍ പുഴയോരം വഴി ചുരുളിപ്പെട്ടി- തായണ്ണന്‍കുടി ഭാഗത്തേക്കായിരുന്നു നൂറുകണക്കിന് പലതരം ശലഭങ്ങളുടെ സഞ്ചാരം. ഡാര്‍ക്ക് ബ്ലൂ ടൈഗര്‍, ബ്ലൂ ടൈഗര്‍, കോമണ്‍ ക്രോ, പേല്‍ ടൈഗര്‍, കോമണ്‍ ലൈം തുടങ്ങിയയിനങ്ങളിൽപെട്ടവയാണിത്. മഴനിഴല്‍ മേഖലയായതിനാല്‍ താരതമ്യേന ചൂടേറിയ പ്രദേശമാണ് ചിന്നാര്‍ മേഖല. അവിടെനിന്ന് ഇരവികുളം ഷോലയിലെ തണുപ്പുള്ള പുല്‍മേടുകളെ ലക്ഷ്യമാക്കിയായിരുന്നു യാത്ര. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള പൂർവ മൺസൂൺ സമയങ്ങളിൽ ചിത്രശലഭങ്ങൾ പശ്ചിമഘട്ടത്തി​െൻറ കിഴക്കൻ സമതലങ്ങളിലേക്ക് ദേശാടനം നടത്താറുണ്ട്. ചിന്നാർ ഉൾെപ്പടെ കിഴക്കൻ ചരിവുകളിലാണ് ഇവ പ്രജനനം നടത്താനായി എത്തുന്നത്. പിന്നീട് തെക്കുപടിഞ്ഞാറൻ മൺസൂൺ കഴിയുന്നതോടെ പശ്ചിമഘട്ട നിരകളിലേക്ക്‌ മടങ്ങും. ഒക്ടോബർ മുതൽ ഡിസംബർ വരെയാണ് അവർ തിരികെയുള്ളയാത്ര. പശ്ചിമഘട്ടത്തില്‍ ദേശാടനം നടത്തുന്ന 44 ഇനം പൂമ്പാറ്റകളുണ്ട്. ഇതിനിടെ അവ കൂട്ടത്തോടെ ചില മരങ്ങളിലും ചെടികളിലും വിശ്രമിക്കാറുണ്ട്. ഭക്ഷ്യശൃംഖലയിലെ മുഖ്യകണ്ണിയാകുന്നതിനൊപ്പം വന്‍തോതില്‍ പരാഗണം നടത്തുകയെന്ന ധര്‍മവും ദേശാടനങ്ങള്‍ക്കുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.