ചെങ്ങറയിൽ സി.പി.എമ്മിെൻറ വിരട്ടൽ വിലപ്പോകില്ല -എസ്.ഡി.പി.ഐ പത്തനംതിട്ട: ചെങ്ങറയിൽ ജനങ്ങളിൽനിന്ന് ഒറ്റപ്പെട്ട സി.പി.എമ്മിെൻറ വിരട്ടൽ വിലപ്പോകില്ലെന്ന് എസ്.ഡി.പി.ഐ ജില്ല സെക്രേട്ടറിയറ്റ് അഭിപ്രായപ്പെട്ടു. സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു ആ വലിയ പ്രസ്ഥാനത്തിെൻറ മഹത്ത്വം മനസ്സിലാക്കണം. ഒരു കൊച്ച് കൂരക്കും കൃഷി ചെയ്യാൻ ഭൂമിക്കും വേണ്ടി ചെങ്ങറയിൽ സമരം ചെയ്യുന്നവർക്ക് നേരേ സി.പി.എമ്മിെൻറ സർവസന്നാഹവും ഉപയോഗിച്ചു തകർക്കുമെന്നാണ് ഉഭയഭാനു ഭീഷണിപ്പെടുത്തുന്നത്. ചെങ്ങറ പാക്കേജ് നടപ്പാക്കാൻ കഴിവില്ലാത്ത സർക്കാറിെൻറ ഭരണപരാജയം മറച്ചുവെക്കാനാണ് സി.പി.എം അക്രമത്തിലേക്ക് തിരിയുന്നത്. ദലിതുകളോടുള്ള സി.പി.എമ്മിെൻറ നീതിരഹിത സമീപനമാണ് ഇതിലൂടെ വെളിവാകുന്നത്. സമരപോരാട്ടങ്ങൾക്ക് ചെങ്ങറയിൽ നേതൃത്വം നൽകിയ ളാഹ ഗോപാലനെ മോശക്കാരനായി ചിത്രീകരിക്കുന്നു. ചെങ്ങറയിൽ കലാപമുണ്ടാക്കി ഭൂരഹിതരായ പാവങ്ങളെ തമ്മിലടിപ്പിച്ചാൽ സി.പി.എം എന്തുനേടുമെന്നും സെക്രേട്ടറിയറ്റ് ചോദിച്ചു. ജില്ല പ്രസിഡൻറ് അൻസാരി ഏനാത്ത് അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ഷിനാജ് കോട്ടാങ്ങൽ, സെക്രട്ടറി മുഹമ്മദ് അനീഷ്, റിയാഷ് കുമ്മണ്ണൂർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.