പി.ജെ. ജോസഫി​െൻറ നിലപാട്​ ചർച്ചയാകും​; കേരള കോൺഗ്രസ്​^എം ഉന്നതാധികാരസമിതി യോഗം ഇന്ന്​

പി.ജെ. ജോസഫി​െൻറ നിലപാട് ചർച്ചയാകും; കേരള കോൺഗ്രസ്-എം ഉന്നതാധികാരസമിതി യോഗം ഇന്ന് േകാട്ടയം: യു.ഡി.എഫ് സമരവേദിയിലെത്തിയ പി.ജെ. ജോസഫി​െൻറ നടപടിയിൽ മാണിവിഭാഗം നേതാക്കൾ അതൃപ്തി പ്രകടിപ്പിക്കുന്നതിനിടെ, കേരള കോൺഗ്രസ്-എം ഉന്നതാധികാരസമിതി യോഗം തിങ്കളാഴ്ച. തൽക്കാലം മുന്നണികളിലേക്കില്ലെന്നും ഒറ്റക്ക് നിൽക്കുമെന്നും പാർട്ടി ചെയർമാൻ കെ.എം. മാണി ആവർത്തിക്കുന്നതിനിടെയാണ് കഴിഞ്ഞദിവസം തൊടുപുഴയിൽ നടന്ന യു.ഡി.എഫ് രാപകൽ സമരപ്പന്തലിൽ പാർട്ടി വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് എത്തിയത്. പാർട്ടി രാഷ്ട്രീയനിലപാട് പ്രഖ്യാപിക്കും മുമ്പ് യു.ഡി.എഫ് സമരവേദിയിലെത്തിയ ജോസഫി​െൻറ നടപടി അംഗീകരിക്കാൻ കഴിയില്ലെന്നാണ് പാർട്ടിയിൽ മാണിയോെടാപ്പം നിൽക്കുന്ന നേതാക്കളുടെ നിലപാട്. ജോസഫിനോട് വിശദീകരണം തേടണമെന്ന ആവശ്യവും ഇവർ ഉയർത്തുന്നു. ഉന്നതാധികാരസമിതി യോഗത്തിലും വിഷയം ചർച്ചയാകും. മാണിയെ അനുകൂലിക്കുന്നവർ ജോസഫി​െൻറ നടപടിക്കെതിരെ രംഗത്തെത്തുമെന്നാണ് വിവരം. അതേസമയം, യു.ഡി.എഫ് സമരത്തിലെ ത​െൻറ പങ്കാളിത്തത്തിന് രാഷ്ട്രീയമാനം കാണേെണ്ടന്ന് വിഷയം വിവാദമായതോടെ ജോസഫ് വിശദീകരിച്ചിരുന്നു. സമാനനിലപാട് ഉന്നതാധികാരസമിതി യോഗത്തിലും ജോസഫ് സ്വീകരിക്കും. ഇതിനൊപ്പം പാർട്ടിയുടെ രാഷ്ട്രീയനിലപാട് പ്രഖ്യാപിക്കും മുമ്പ് വിശദ ചർച്ചവേണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെക്കുമെന്നാണ് സൂചന. അതേസമയം, ഇടേത്തക്ക് നീങ്ങാനുള്ള കെ.എം. മാണിയുടെ നീക്കങ്ങളോടുള്ള അതൃപ്തിയാണ് യു.ഡി.എഫ് സമരവേദിയിലെത്താൻ പി.ജെ. ജോസഫിനെ പ്രേരിപ്പിച്ചതെന്ന് അദ്ദേഹത്തിെനാപ്പമുള്ളവർ പറയുന്നു. മാണി മറ്റൊരു നിലപാട് സ്വീകരിച്ചാലും താൻ യു.ഡി.എഫിനൊപ്പം നിൽക്കുമെന്ന സൂചനയാണ് ഇതിലൂടെ ജോസഫ് നൽകിയതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. തീരുമാനം ൈകക്കൊണ്ടശേഷം ജോസഫിനെ അറിയിക്കുന്ന നിലപാടാണ് കെ.എം. മാണി സ്വീകരിക്കുന്നതെന്നും ഇത് മറിച്ചൊരു നിലപാട് സ്വീകരിക്കാൻ ജോസഫിനെ പ്രേരിപ്പിക്കുന്നതായും പറയപ്പെടുന്നു. ഡിസംബർ 12ന് കോട്ടയം തിരുനക്കരയിൽ നടക്കുന്ന സംസ്ഥാനസമ്മേളനത്തിൽ പാർട്ടി നിലപാട് പ്രഖ്യാപിക്കാനിരിക്കെയാണ് മാണി-ജോസഫ് വിഭാഗങ്ങൾ തമ്മിൽ വീണ്ടും ഇടയുന്നത്. അതേസമയം, പാർട്ടിയുെട ജന്മദിനസമ്മേളനത്തിനായി നേതാക്കളെല്ലാം കോട്ടയത്ത് എത്തുന്ന സാഹചര്യത്തിലാണ് ഉന്നതാധികാരസമിതി യോഗം വിളിച്ചതെന്നും ഡിസംബർ 12ന് നടക്കുന്ന സമ്മേളനത്തി​െൻറ ഒരുക്കം ചർച്ചചെയ്യാനാണ് യോഗമെന്നുമാണ് പാർട്ടി നേതൃത്വത്തി​െൻറ ഒൗദ്യോഗിക വിശദീകരണം. രാവിലെ നടക്കുന്ന ജന്മദിനപരിപാടികൾക്കു ശേഷം കോട്ടയത്തെ പാർട്ടി ഒാഫിസിലാണ് യോഗം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.