നിയോഗമുണ്ടായാൽ ഇനിയും യമനിലേക്ക്​ പോകാൻ മടിയില്ല –ഫാ. ടോം ഉഴുന്നാലിൽ

'നോമ്പുകാലത്തും മൂന്നുനേരം ഭക്ഷണം തന്നു' കൊച്ചി: നിയോഗമുണ്ടായാൽ ഇനിയും യമനിൽ പോകാൻ മടിയില്ലെന്ന് ഭീകരരുടെ തടങ്കലിൽനിന്ന് മോചിതനായി നാട്ടിലെത്തിയ ഫാ. ടോം ഉഴുന്നാലിൽ. എറണാകുളം മേജർ ആർച് ബിഷപ്സ് ഹൗസിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തടവിലാക്കിയെങ്കിലും അവർ തനിക്കുേനരെ ഒരിക്കലും തോക്ക് ചൂണ്ടിയിട്ടില്ല. ശാരീരികമായി ഉപദ്രവിച്ചിട്ടുമില്ല. നോമ്പുകാലത്തും മൂന്നുനേരം ഭക്ഷണം തന്നു. മുറിയിൽ ചെറിയ കിടക്കയും തലയണയും ഉണ്ടായിരുന്നു. പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനും സൗകര്യമുണ്ടായിരുന്നു. പനിയും തലവേദനയും വന്നപ്പോൾ അവർ മരുന്നുതന്നു. ഇന്ത്യക്കാരോട് അവർക്ക് ബഹുമാനമുണ്ടെന്നും ഫാ. ഉഴുന്നാലിൽ പറഞ്ഞു. ഇന്ത്യയിൽനിന്നുള്ള േഡാക്ടർമാരോടും നഴ്സുമാരോടുമൊക്കെയുള്ള സമീപനം ഇൗ നിലയിലാണ്. ഇൗ നാടുകൾ തമ്മിൽ വർഷങ്ങളായുള്ള ബന്ധമാകാം ഇതിന് കാരണം. ഒരുപക്ഷേ ഇത് മോചനത്തിനും സഹായകമായിട്ടുണ്ടാകാം. എല്ലാവരുടെയും കൂട്ടായ പരിശ്രമത്തി​െൻറ ഫലമാണ് ത​െൻറ മോചനം. തട്ടിക്കൊണ്ടുപോയി തടവിലാക്കിയവരോട് വിേദ്വഷമില്ല. ശത്രുക്കളോട് ക്ഷമിക്കണമെന്നാണ് ക്രിസ്തു പറഞ്ഞിരിക്കുന്നത്. അങ്ങനെ ചെയ്താൽ അവർ മിത്രങ്ങളാകും. അവരുടെ മനസ്സിലും ദൈവം നന്മ വളർത്തെട്ട എന്നുമാത്രമാണ് പ്രാർഥന. അങ്ങനെ ലോകത്ത് ശാന്തിയും സമാധാനവും ഉണ്ടാകെട്ട. ഒാരോരുത്തർക്കും ഒരുനിയോഗമുണ്ട്. ദൈവത്തി​െൻറ ആ തീരുമാനം മനസ്സിലാക്കുക എന്നതാണ് പ്രധാനം –അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.