പി.എച്ച്​. കുര്യനെ മാറ്റണമെന്ന സി.പി.​െഎയുടെ ആവശ്യം മുഖ്യമന്ത്രി തള്ളി

കോട്ടയം: റവന്യൂ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനെ മാറ്റണമെന്ന റവന്യൂ മന്ത്രിയുടെയും സി.പി.െഎയുടെയും ആവശ്യം മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. മൂന്നാർ കൈയേറ്റം ഒഴിപ്പിക്കൽ അടക്കമുള്ള വിഷയങ്ങളിൽ പി.എച്ച്. കുര്യൻ ഏകപക്ഷീയ നിലപാട് സ്വീകരിക്കുന്നതായി ആരോപിച്ച് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ അദ്ദേഹത്തെ മാറ്റാൻ സമ്മർദം ചെലുത്തി വരുകയായിരുന്നു. കഴിഞ്ഞ മൂന്ന് മന്ത്രിസഭ യോഗങ്ങളിൽ റവന്യൂ മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടു. ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലും ആവശ്യം ആവർത്തിച്ചു. എന്നാൽ, ഇത് തള്ളിയ മുഖ്യമന്ത്രി മറ്റൊരു വകുപ്പി​െൻറ അധിക ചുമതലകൂടി കുര്യന് നൽകുകയും ചെയ്തു. അഡീഷനൽ ചീഫ് സെക്രട്ടറി ജയിംസ് വർഗീസ് വിരമിക്കുന്ന ഒഴിവിൽ പരിസ്ഥിതി വകുപ്പി​െൻറ ചുമതലകൂടി കുര്യന് നൽകാനാണ് മന്ത്രിസഭ യോഗം തീരുമാനിച്ചത്. തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് സി.പി.െഎ നേതൃത്വം മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിൽ നിർത്തി മന്ത്രിസഭ യോഗം ബഹിഷ്കരിച്ചതി​െൻറ പ്രതിഫലനം കൂടിയാണ് ബുധനാഴ്ചത്തെ മന്ത്രിസഭ യോഗത്തിൽ ഉണ്ടായതെന്നാണ് സൂചന. സി.പി.െഎ കുറേ നാളുകളായി റവന്യൂ സെക്രട്ടറിക്കെതിരെ നിരന്തരം വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. പാർട്ടി യോഗങ്ങളിൽ പലപ്പോഴും ഇത് ചർച്ചയുമായി. എന്നാൽ, കുര്യനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിക്ക്. മുഖ്യമന്ത്രിയും സെക്രട്ടറിയും ചേർന്ന് മന്ത്രി അറിയാതെ പല തീരുമാനങ്ങളും കൈക്കൊള്ളുന്നുവെന്നും സി.പി.െഎ യോഗങ്ങളിൽ വിമർശനം ഉയർന്നിരുന്നു. യു.എ.ഇ കോൺസുലേറ്റിന് തലസ്ഥാനത്ത് സ്ഥലം അനുവദിച്ചകാര്യം മന്ത്രിസഭ യോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കിയപ്പോഴാണ് റവന്യൂ മന്ത്രി അറിഞ്ഞത്. ഇതിന് മുമ്പുതന്നെ റവന്യൂ സെക്രട്ടറി സ്ഥലം കൈമാറി ഉത്തരവ് പുറത്തിറക്കുകയും ചെയ്തു. മൂന്നാർ കൈയേറ്റ വിഷയത്തിൽ അടക്കം പിണറായി വിജയ​െൻറ നിർദേശം അനുസരിച്ചാണ് റവന്യൂ സെക്രട്ടറി തീരുമാനം കൈക്കൊള്ളുന്നതെന്ന് സി.പി.െഎ ആരോപിക്കുന്നു. ഇടുക്കി പട്ടയ വിഷയത്തിലും വകുപ്പ് മന്ത്രിയേക്കാൾ മുഖ്യമന്ത്രിയുടെ വാക്കുകൾക്കാണേത്ര വകുപ്പ് സെക്രട്ടറി വിലകൽപിക്കുന്നത്. മുഖ്യമന്ത്രിയുടെ നിലപാട് സി.പി.െഎക്ക് തിരിച്ചടിയായും പാർട്ടി നേതൃത്വം വിലയിരുത്തുന്നു. ഇൗ സാഹചര്യത്തിൽ കുര്യനെതിരെ കടുത്ത നിലപാടുമായി മുന്നോട്ട് പോകാനാണ് സി.പി.െഎ നേതൃത്വത്തി​െൻറ തീരുമാനം. സി.എ.എം. കരീം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.