അൽഷിഫ ആശുപത്രി ഉടമ ഷാജഹാൻ യൂസുഫി​െൻറ മെഡിക്കൽ രജിസ്​ട്രേഷൻ റദ്ദാക്കി

തിരുവനന്തപുരം: വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന് തെളിഞ്ഞതിനെ തുടർന്ന് എറണാകുളം അൽഷിഫ ആശുപത്രി ഉടമ ഷാജഹാൻ യൂസുഫി​െൻറ മെഡിക്കൽ രജിസ്ട്രേഷൻ റദ്ദാക്കി. ട്രാവന്‍കൂര്‍ - കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലി​െൻറ മോഡേണ്‍ മെഡിസിന്‍ കൗണ്‍സില്‍ യോഗ തീരുമാനപ്രകാരമാണ് മോഡേണ്‍ മെഡിസിനിലെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയത്. ഇദ്ദേഹത്തി​െൻറ പേര് രജിസ്റ്ററില്‍നിന്ന് നീക്കാനും ക്രിമിനല്‍ നിയമ നടപടികള്‍ സ്വീകരിക്കാനും ശിപാര്‍ശ ചെയ്തതായി ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രാര്‍ അറിയിച്ചു. ആശുപത്രിയിൽ ചികിത്സ നടത്തിയതിനെ തുടർന്ന് ആരോഗ്യ പ്രശ്നങ്ങളുണ്ടായതായി കാണിച്ച് ഏതാനും രോഗികളും ബി.ജെ.പി പ്രവർത്തകരും നേരത്തേ പൊലീസിൽ പരാതി നൽകിയിരുന്നു. ആശുപത്രി ഉടമ ഡോ. ഷാജഹാൻ യൂസുഫി​െൻറ ബിരുദങ്ങൾ വ്യാജമാണെന്ന പരാതിയും ലഭിച്ചതിനെ തുടർന്നാണ് പൊലീസ് റെയ്ഡ് നടത്തുകയും ആശുപത്രി അടച്ചുപൂട്ടുകയും ചെയ്തത്. റെയ്ഡിൽ ഷാജഹാൻ യൂസുഫി​െൻറ യോഗ്യതയുമായി ബന്ധപ്പെട്ട വിവരങ്ങൾ അടങ്ങിയ രേഖകൾ പിടിച്ചെടുത്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.