ഹർത്താലിന്​ പിന്തുണയില്ല- ^കോൺഗ്രസ്​

ഹർത്താലിന് പിന്തുണയില്ല- -കോൺഗ്രസ് മൂന്നാർ: മൂന്നാർ സംരക്ഷണസമിതി ചൊവ്വാഴ്ച ആഹ്വാനം ചെയ്ത ഹർത്താൽ ഇടുക്കി എം.പി ജോയിസ് ജോർജിനെ സംരക്ഷിക്കാനാണെന്ന് എ.കെ. മണി പ്രസ്താവനയിൽ പറഞ്ഞു. ഹർത്താലി​െൻറപേരിൽ വിനോദസഞ്ചാരികളെയും സാധാരണക്കാരെയും ബുദ്ധിമുട്ടിക്കുന്നത് അംഗീകരിക്കില്ല. മൂന്നാർ അടക്കം 10 പഞ്ചായത്തിലാണ് ഹർത്താൽ പ്രഖ്യാപിച്ചത്. ഹർത്താലിന് എതിർപ്പ് പ്രകടിപ്പിച്ചിരുന്ന മൂന്നാർ സംരക്ഷണസമിതി ഇപ്പോൾ ഹർത്താലുമായി മുന്നോട്ടുവന്നത് എന്തിനാണെന്ന് മണി ചോദിച്ചു. ഇപ്പോൾ നടക്കുന്ന ഹർത്താൽ കൈയേറ്റക്കാരെ സഹായിക്കാൻ വേണ്ടിയാണ്. തീരുമാനം ബന്ധപ്പെട്ടവർ പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.