നാട്​ സാക്ഷി; ഉണ്ണിമായക്ക്​ അഖിലി​െൻറ ​സ്​​േനഹക്കൂട്ട്​

കോട്ടയം: ജീവിതയാത്രയിൽ ഒറ്റപ്പെട്ട ഉണ്ണിമായക്ക് ഇനി അഖിലി​െൻറ സ്േനഹക്കൂട്ട്. മതാചാരപ്രകാരം നടന്ന ചടങ്ങുകൾക്കൊടുവിൽ അഖില്‍ രക്തഹാരമണിയിച്ച് ഉണ്ണിമായയെ ജീവിതത്തോട് ചേർത്തുനിർത്തി. സ്നേഹാശംസകളുമായി നാട് ഒത്തുചേർന്നു. കുടുംബകലഹത്തെത്തുടര്‍ന്ന് പിതാവ് മാതാവിനെ കൊലപ്പെടുത്തിയതോടെയാണ് ഉണ്ണിമായ ജീവതത്തിൽ ഒറ്റപ്പെട്ടത്. പിതാവ് ജയിലിലായതോടെ കുട്ടിയുടെ സംരക്ഷണച്ചുമതല മാതൃസഹോദരി പുതുപ്പള്ളി പുത്തൻപുര കാലയില്‍ മിനിയും ഭര്‍ത്താവ് ശശിയും ഏറ്റെടുത്തു. പഠനം പൂര്‍ത്തിയാക്കി സ്വകാര്യ കമ്പനിയില്‍ ജോലിയും നേടി. അടുത്തയിടെയാണ് പുതുപ്പള്ളി ബസ് സ്റ്റാൻഡിന് സമീപം ഓട്ടോ ഓടിക്കുന്ന പീടിയേക്കല്‍ വീട്ടില്‍ വിമൽ-ഗീത ദമ്പതികളുടെ മകന്‍ അഖില്‍ ഉണ്ണിമായയെക്കുറിച്ച് അറിയുന്നതും പരിചയപ്പെടുന്നതും. സംരക്ഷിക്കാന്‍ തയാറാണെന്ന് അഖില്‍ സുഹ്യത്തുകളെ അറിയിച്ചു. ഇതോടെ സി.പി.എം നേതാക്കള്‍ ഇടപെട്ട് ഇരുവീട്ടുകാരുമായി സംസാരിച്ച് വിവാഹത്തിന് അനുവാദം വാങ്ങി. ഞായറാഴ്ച ഉച്ചക്ക് 12ന് പുതുപ്പള്ളി സി.പി.എം ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി സി.എസ്. സുധ​െൻറ ചെങ്ങളക്കാട്ടെ വീട്ടിമുറ്റത്തൊരുങ്ങിയ പന്തലിലായിരുന്നു വിവാഹം. ടൗണ്‍ ബ്രാഞ്ച് കമ്മിറ്റിയാണ് വിവാഹച്ചെലവ് വഹിച്ചത്. ഏഴുപവന്‍ സ്വര്‍ണം, വസ്ത്രങ്ങള്‍ എന്നിവയും പാർട്ടിയാണ് വാങ്ങിനൽകിയത്. സി.എസ്. സുധൻ പിതാവി​െൻറ സ്ഥാനത്തുനിന്ന് ഉണ്ണിമായയുടെ കൈപിടിച്ചുനൽകി. സി.പി.എം നേതാക്കൾക്കൊപ്പം കോൺഗ്രസ് പ്രാദേശിക നേതാക്കളും നാട്ടുകാരും ബന്ധുക്കളുമടക്കം 600ഒാളം പേർ പങ്കുചേർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.