വ്യാജ സർട്ടിഫിക്കറ്റ്​ ഉപയോഗിച്ച്​ സംവരണ തട്ടിപ്പ്​: എസ്​.എസ്​.ബി അന്വേഷിക്കാൻ ഉത്തരവ്​

പത്തനംതിട്ട: പട്ടികവർഗ മലയരയ വിഭാഗത്തി​െൻറ വ്യാജ ജാതിസർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി തട്ടിയെടുെത്തന്ന പരാതിയിൽ അന്വേഷണം നടത്താൻ സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ചിനോട് പട്ടികജാതി ഗോത്രകമീഷൻ ചെയർമാൻ റിട്ട. ജില്ല ജഡ്ജി പി.എൻ. വിജയകുമാർ ഉത്തരവിട്ടു. കലക്ടറേറ്റിൽ നടന്ന അദാലത്തിൽ തിരുവല്ല സ്വദേശിയാണ് ഇതുസംബന്ധിച്ച് പരാതിനൽകിയത്. വ്യാജ ജാതിസർട്ടിഫിക്കറ്റ് ഉപയോഗിച്ച് വിവിധ കേന്ദ്ര, സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന 33ആളുകളുടെ പേരുവിവരങ്ങളും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്. വ്യാജ പട്ടികജാതി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സെക്രേട്ടറിയറ്റിലും തിരുവനന്തപുരത്തെ വിവിധ സർക്കാർ സ്ഥാപനങ്ങളിലും 1200ഒാളം പേർ ജോലിചെയ്യുന്നുവെന്ന അടിമാലി സ്വദേശി സി.കെ. ഗോവിന്ദ​െൻറ പരാതിയിൽ വിജിലൻസ് അന്വേഷണത്തിന് കമീഷൻ നിർേദശിച്ചിരുന്നു, ഇക്കാര്യം സർക്കാറി​െൻറ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട്. മല്ലപ്പള്ളിയിൽ വീട്ടമ്മയെ പൊലീസ് കൂട്ടബലാത്സംഗം ചെയ്െതന്ന പരാതിയിൽ പത്തനംതിട്ട പൊലീസ് മേധവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. 2016 ജനുവരി മൂന്നിന് രാത്രി 10.30ഒാടെ മൂവാറ്റുപുഴ സി.െഎയുടെ നേതൃത്വത്തിൽ പൊലീസ് വീട്ടിൽ അതിക്രമിച്ചുകയറി മകനെയും തന്നെ വിവസ്ത്രയാക്കിയും മർദിെച്ചന്നും ബലാത്സംഗം ചെയ്െതന്നുമാണ് പരാതി. തുടർന്ന് വ്യാജ കേെസടുത്ത് മൂവാറ്റുപുഴ സബ് ജയലിൽ റിമാൻറ് ചെയ്തു. മകൻ പെൺകുട്ടിയെ പ്രേമിെച്ചന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പൊലീസ് വീട്ടിലെത്തിയതെന്നും പരാതിയിൽ പറയുന്നു. 85പരാതിയാണ് അദാലത്തിൽ പരിഗണിച്ചത്. ഇതിൽ 72 എണ്ണത്തിൽ തീർപ്പുകൽപിച്ചു. 32പരാതി പുതുതായി പരിഗണിച്ചു. കമീഷൻ അംഗങ്ങളായ മുൻ എം.എൽ.എ എഴുകോൺ നാരായണൻ, കെ.കെ. മനോജ് എന്നിവരും അദാലത്തിൽ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.