ഡൽഹി ഇന്ത്യയുടെ തലസ്​ഥാനമാണോ? കെജ്​രിവാൾ സർക്കാർ

ന്യൂഡൽഹി: ഭരണഘടനയനുസരിച്ച് ഇന്ത്യയുടെ ഒൗദ്യോഗിക തലസ്ഥാനം ഡൽഹിയാണോയെന്ന് സുപ്രീം കോടതിയിൽ ആം ആദ്മി പാർട്ടിയുടെ ചോദ്യം. ഇന്ത്യയുടെ തലസ്ഥാനം ഡൽഹിയാണെന്ന് പാർലമ​െൻറ് നിയമം പാസാക്കുകയോ ഭരണഘടന അനുശാസിക്കുകയോ ചെയ്തിട്ടില്ലെന്ന്, തങ്ങളുടെ എക്സിക്യുട്ടീവ് അധികാരം കേന്ദ്ര സർക്കാർ കവരുന്നതുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി സർക്കാറിനുവേണ്ടി സുപ്രീം കോടതിയിൽ ഹാജരായ മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ് ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് എ.കെ. സിക്രിയുമടങ്ങിയ അഞ്ചംഗ ബെഞ്ചിനു മുമ്പാകെയായിരുന്നു ചോദ്യം. കൊൽകത്തയായിരുന്ന തലസ്ഥാനം ഡൽഹിയിലേക്ക് മാറ്റിയത് ബ്രിട്ടീഷുകാരാണ്. നാളെ തലസ്ഥാനം മറ്റൊരിടത്തേക്ക് മാറ്റാൻ കേന്ദ്രത്തിന് കഴിയും, ഡൽഹി സർക്കാറിന് എക്സിക്യുട്ടീവ് അധികാരം ഇല്ലെന്ന് പറയാൻ കേന്ദ്രത്തിന് അവകാശമില്ലെന്നും അവർ പറഞ്ഞു. കേന്ദ്രത്തി​െൻറയും സംസ്ഥാനങ്ങളുടെയും അധികാരങ്ങൾക്കനുസൃതമായി ഡൽഹിയുടെ കാര്യത്തിലും വ്യക്തത വേണമെന്നും ഇന്ദിര ജയ്സിങ് അവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.