ശബരിമല നട ഇന്ന് തുറക്കും

പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതി സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കെ, ബോർഡിനു കീഴിലെ പ്രധാന ക്ഷേത്രമായ ശബരിമലയിലെ തീർഥാടന കാലത്തിനു ബുധനാഴ്ച തുടക്കം. മണ്ഡലകാലത്തിനു തുടക്കം കുറിച്ച് ശബരിമല നട ബുധനാഴ്ച തുറക്കും. വൈകുന്നേരം അഞ്ചിന് കണ്ഠരര് മഹേഷ് മോഹനരരുടെ സാന്നിധ്യത്തിൽ മേൽശാന്തി ടി.കെ. ഉണ്ണികൃഷ്ണൻ നമ്പൂതിരി നടതുറക്കും. തുടർന്ന് ശ്രീകോവിലിനുള്ളിൽ ദീപം തെളിക്കും. ബുധനാഴ്ച മറ്റു പൂജകൾ ഒന്നും ഇല്ല. ശബരിമലയിലെയും മാളികപ്പുറത്തെയും പുതിയ മേൽശാന്തിമാരുടെ സ്ഥാനമേൽക്കലും നടക്കും. ശബരിമലയിലെ പുതിയ മേൽശാന്തി തൃശൂർ കൊടകര മംഗലത്ത് അഴകത്തുമനയിൽ എ.വി. ഉണ്ണികൃഷ്ണൻ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തി കൊല്ലം കല്ലേലിഭാഗം മൈനാഗപ്പള്ളി വരിക്കം ഇല്ലത്ത് അനീഷ് നമ്പൂതിരിയുമാണ്. വൃശ്ചികം ഒന്ന് മുതൽ പുതിയ മേൽശാന്തിമാരാണ് പൂജ നടത്തുക. നിലവിലുണ്ടായിരുന്ന മേൽശാന്തിമാർ ഒരു വർഷത്തെ അയ്യപ്പപൂജ ചെയ്ത സംതൃപ്തിയോടെ ബുധനാഴ്ച പടിയിറങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.