കറുകച്ചാൽ: നെടുങ്കുന്നം ടൗണിലെ ഓട്ടോ ഡ്രൈവർ മാനങ്ങാടി മലമ്പാറ തെക്കേതിൽ കുട്ടപ്പെൻറ (49) മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ-ടാക്സി ലൈറ്റ് മോട്ടേഴ്സ് ഫെഡറേഷൻ -സി.ഐ.ടിയു വാഴൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച അഞ്ചിന് കറുകച്ചാൽ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തും. ചൊവ്വാഴ്ച പുലർച്ച വീടിനുസമീപത്തെ റോഡിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ കുട്ടപ്പനെ കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്മോർട്ടത്തിൽ തലേക്കറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തയിരുന്നു. കുട്ടപ്പനെ അബോധാവസ്ഥയിൽ കാണുന്നതിന് മണിക്കൂറുകൾക്കുമുമ്പ് സമീപവാസിയായ യുവാവുമായി വാക്തർക്കം ഉണ്ടായതായി പറയപ്പെടുന്നു. കുട്ടപ്പെൻറ മരണശേഷം കറുകച്ചാൽ പൊലീസ് സമീപവാസിയായ യുവാവിനെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ, ബുധനാഴ്ച സംസ്കാരം കഴിഞ്ഞതോടെ യുവാവിനെ പൊലീസ് വിട്ടയച്ചു. കുട്ടപ്പെൻറ തലയുടെ പിന്നിലെ ക്ഷതം എങ്ങനെ സംഭവിെച്ചന്നും യുവാവിനെ എന്തിന് കസ്റ്റഡിയിലെടുത്തു എന്നതും പൊലീസ് വ്യക്തമാക്കിയിട്ടില്ല. കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയച്ചതിലും ദുരൂഹതയുണ്ടെന്നും കാര്യമായ രീതിയിൽ പൊലീസ് നാട്ടുകാരിൽനിന്ന് മൊഴിയെടുത്തിെല്ലന്നും ആരോപണമുണ്ട്. ഇതിൽ പ്രതിഷേധിച്ചാണ് സി.ഐ.ടി.യു മാർച്ച്. ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിക്കുന്ന മാർച്ച് പൊലീസ് സ്റ്റേഷൻ പടിക്കലെത്തി സ്റ്റേഷനുമുന്നിൽ ധർണ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.