ച​ങ്ങ​നാ​ശ്ശേ​രി​യി​ൽ 50 മൈ​േ​ക്രാ​ണി​ല്‍ താ​ഴെ പ്ലാ​സ്​​റ്റി​ക് നി​രോ​ധി​ച്ചു

ചങ്ങനാശ്ശേരി: നഗരത്തില്‍ ഏപ്രില്‍ ഒന്നു മുതല്‍ 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക്കിനു നിരോധനം. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നിര്‍ദേശപ്രകാരമാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ മണമേല്‍, വൈസ് ചെയര്‍പേഴ്‌സൺ സുമ ഷൈന്‍ എന്നിവര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാറിെൻറ പ്ലാസ്റ്റിക് ഹാന്‍ഡ്‌ലിങ് ചട്ടം പ്രകാരം 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ഉൽപന്നങ്ങള്‍ വില്‍ക്കുകയോ വാങ്ങുകയോ കൈവശം വെക്കുകയോ കൊണ്ടുനടക്കുകയോ ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്. ഇതനുസരിച്ച് ഇത്തരം പ്ലാസ്റ്റിക് പിടിച്ചെടുക്കാനും ശിക്ഷാനടപടികള്‍ സ്വീകരിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും പൊലീസിനും സെയില്‍സ് ടാക്‌സ് വകുപ്പിനും അനുവാദമുണ്ട്. കഴിഞ്ഞ ജനുവരി ഒന്നിന് ഈ പദ്ധതി നടപ്പാക്കാനാണ് നഗരസഭ തീരുമാനിച്ചിരുന്നത്. എന്നാല്‍, വ്യാപാരികളുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന് മാര്‍ച്ച് 31വരെ മാറ്റിവെക്കുകയായിരുന്നു. തങ്ങളുടെ കൈവശമുള്ള 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക്കിെൻറ സ്റ്റോക് തീരുന്നതുവരെ വില്‍ക്കാന്‍ അനുവദിക്കണമെന്നാണ് വ്യാപാരികള്‍ നിര്‍ദേശിച്ചത്. 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ഒഴിവാക്കാനുള്ള നഗരസഭയുടെ നടപടിക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് മര്‍ച്ചൻറ്‌സ് അസോസിയേഷന്‍ പ്രസിഡൻറ് സതീഷ് വലിയവീടനും ജനറല്‍ സെക്രട്ടറി ബിജു ആൻറണിയും പറഞ്ഞു. നഗരസഭ ബജറ്റിലും പ്ലാസ്റ്റിക് നിരോധന പദ്ധതികള്‍ക്കു നിര്‍ദേശങ്ങളുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.