വ​നി​ത മോ​ഷ്​​ടാ​വും ഭ​ർ​ത്താ​വും പി​ങ്ക്​ പൊ​ലീ​സി​െൻറ പിടിയിൽ

കോട്ടയം: വനിതകൾക്ക് സുരക്ഷയൊരുക്കുന്നതിെനാപ്പം മോഷ്ടാക്കളെ പിടികൂടിയും പിങ്ക് പൊലീസ്. ഭാര്യ മോഷ്ടിച്ചു നൽകിയ ആഭരണവും പണവുമായി കടക്കുന്നതിനിടെ മോഷ്ടാവിനെ കോട്ടയം പിങ്ക് പൊലീസ് പിന്തുടർന്ന് പിടികൂടി. ചൊവ്വാഴ്ച പുലർച്ചെ ഒരുമണിയോടെ തിരുനക്കര അമ്പലത്തിനു സമീപമാണ് സംഭവം. വണ്ടിപ്പെരിയാർ ടൈംമുക്ക് എസ്റ്റേറ്റിൽ മുരുകേശൻ (38), ഭാര്യ ലക്ഷി (32) എന്നിവെരയാണ് കോട്ടയം വനിത പൊലീസ് സ്റ്റേഷനിലെ പിങ്ക് പൊലീസ് ഉദ്യോഗസ്ഥരായ എ.എസ്.ഐ മിനി, സിവിൽ പൊലീസ് ഓഫിസർ ബിന്ദു, ആര്യ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്. പേട്രാളിങ്ങിെൻറ ഭാഗമായി ഇറങ്ങിയ പിങ്ക് പൊലീസ് തിരുനക്കര ഭാഗത്തുകൂടി രാത്രി ഒരുമണിക്ക് ജീപ്പിൽ വരുമ്പോൾ സംശയാസ്പദമായ നിലയിൽ മുരുകേശനെ കാണുകയായിരുന്നു. മേസ്തിരിപ്പണിക്ക് പോയിട്ട് തിരിച്ചു വരുകയാണെന്നാണ് ഇയാൾ പറഞ്ഞത്. എന്നാൽ, സംശയം തോന്നിയ പൊലീസ് കൈയിലുണ്ടായിരുന്ന പ്ലാസ്റ്റിക് ബാഗ് പരിശോധിച്ചപ്പോൾ െബഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിൽ പണവും സ്വർണവും വാച്ചും കണ്ടെത്തി. കൂടുതൽ ചോദ്യംചെയ്തപ്പോൾ മോഷണ മുതലാണ് ൈകയിലുള്ളതെന്ന് പ്രതി സമ്മതിച്ചു. ഇതിനിടെ ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് മിനി, ബിന്ദു, ആര്യ, ൈഡ്രവർ ജെസ്റ്റിൻ ജോസ് എന്നിവർ ചേർന്ന് ഓടിച്ചു പിടികൂടുകയായിരുന്നു. ഇയാൾ നൽകിയ വിവരത്തിെൻറ അടിസ്ഥാനത്തിലാണ് ലക്ഷ്മിയെ പിടികൂടിയത്. ലക്ഷ്മി ചാലുകുന്നിൽ ഒറ്റക്കു താമസിക്കുന്ന കിഴക്കേക്കര വിമലമ്മ കോശിയുടെ വീട്ടിൽ മൂന്നു മാസമായി ജോലിക്ക് നിൽക്കുകയായിരുന്നു. വീട്ടുടമസ്ഥയുടെ പ്രീതി പിടിച്ചുപറ്റിയ ലക്ഷ്മി ഇവിടെനിന്ന് 98,500 രൂപയും രണ്ടു വജ്രമോതിരവും ഗോൾഡ് വാച്ചും മോഷ്ടിച്ചു. തുടർന്ന് ഭർത്താവിനെ വിളിച്ചു നൽകുകയായിരുന്നു. ഇതുമായി പോകുമ്പോഴായിരുന്നു പൊലീസ് പിടിയിലായത്. എജൻസി മുഖാന്തരമാണ് ഇവർ ചാലുകുന്നിലെ വീട്ടിൽ ജോലിക്കെത്തിയത്. പിന്നീട് ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസുകാരെത്തി ചാലുകുന്നിലെ വിമലകോശിയുടെ (82) വീട്ടിൽനിന്ന് മുരുകേശെൻറ ഭാര്യ ലക്ഷ്മിെയയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. മോഷണമുതലും പ്രതിയുമായി പൊലീസ് വീട്ടിലെത്തിയപ്പോൾ മാത്രമാണ് വിമലകോശി മോഷണം നടന്ന കാര്യം അറിയുന്നത്. ഇവർ പിന്നീട് പണവും സ്വർണവും നഷ്ടമായതായി വെസ്റ്റ് പൊലീസിൽ പരാതി നൽകി. സ്ത്രീകൾക്ക് സുരക്ഷയൊരുക്കാൻ ലക്ഷ്യമിട്ട് രൂപവത്കരിച്ച പിങ്ക് പൊലീസ് മോഷ്ടാക്കളെ പിടികൂടുന്നത് ആദ്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.