അടൂർ സെൻട്രൽ ചന്തയുടെ പ്രവർത്തനം പേരിനുമാത്രം; ആഴ്ചച്ചന്തയാക്കുമെന്ന പ്രഖ്യാപനം നടപ്പായില്ല

അടൂർ: അടൂർ--തട്ട--കൈപ്പട്ടൂർ പാതയരികിലെ സെൻട്രൽ ചന്തയുടെ പ്രവർത്തനം പേരിനുമാത്രം. ചന്തയിലേക്ക് കച്ചവടക്കാർ എത്താത്ത സ്ഥിതിയാണ്. രണ്ടോമൂന്നോ മത്സ്യക്കച്ചവടക്കാരും ഇറച്ചിക്കച്ചവടക്കാരുമാണ് ഇവിടെയുള്ളത്. ചന്തയിൽ ശുചീകരണമില്ലാത്തതിനാൽ ഇവിടേക്ക് ആളുകളുടെ വരവുകുറഞ്ഞതാണ് കച്ചവടവും ശുഷ്കമായത്. ചന്തക്കുള്ളിൽ മത്സ്യവിപണന സ്റ്റാളുകൾ ഉണ്ടെങ്കിലും കച്ചവടം റോഡരികിലാണ്. ആളുകൾ വരാതായതോടെയാണ് മത്സ്യക്കച്ചവടം തട്ട റോഡരികിലേക്ക് മാറ്റിയത്. ശുചീകരണം നടത്തിയാൽ ചന്തയിലേക്ക് ആളുകൾ എത്താൻ തുടങ്ങും. കച്ചവടം ഇല്ലാത്തതിനാൽ ചന്തപ്പിരിവ് നടേത്തണ്ടെന്ന്് നഗരസഭ അധികൃതർ തീരുമാനിച്ചിരുന്നു. ചന്ത തുടങ്ങിയ സമയത്ത് വൈദ്യുതി കണക്ഷൻ ഉണ്ടായിരുന്നെങ്കിലും വൈദ്യുതി ചാർജ് അടക്കാത്തതിനാൽ വിച്ഛേദിച്ചു. സ്റ്റാളുകളിൽ വെളിച്ചമില്ല. ചന്തക്കുള്ളിലേക്ക് പൈപ്പ് ലൈൻ വലിക്കാത്തതിനാൽ വെള്ളത്തിന് കച്ചവടക്കാർ നെട്ടോട്ടമാണ്. കന്നാസുകളിൽ വെള്ളം കൊണ്ടുവന്നാണ് ആവശ്യങ്ങൾ നിറവേറ്റുന്നത്. എട്ടോളം കടമുറികൾ ഉണ്ടെങ്കിലും കോൺക്രീറ്റ് ഇളകി ജീർണാവസ്ഥയിലാണ്. കടമുറികളുടെ വാടകയിനത്തിൽ പതിനായിരക്കണക്കിനു രൂപ നഗരസഭക്ക് വരുമാനം ലഭിക്കുന്നുണ്ടെങ്കിലും അറ്റകുറ്റപ്പണി നടത്തുന്നതിൽ അധികൃതർ അനാസ്ഥ കാട്ടുകയാണ്. മത്സ്യക്കച്ചവടം കുറവായതിനാൽ കടമുറികളിൽ മത്സ്യം വരുന്ന പെട്ടികളും മറ്റും സൂക്ഷിച്ചിരിക്കുകയാണ് ഇപ്പോൾ. മാലിന്യം കെട്ടിക്കിടക്കുന്ന ചന്തക്കുമുന്നിൽ എത്തിയാൽ മൂക്കുപൊത്താതെ പറ്റില്ല. കടമുറികളുടെ പിറകുഭാഗത്തായാണ് മലിനജലം കെട്ടിക്കിടക്കുന്നത്. ഇവിടം കൊതുകി​െൻറ ഈറ്റില്ലമാണ്. പകർച്ചവ്യാധി പിടിപെടാനും സാധ്യതയുണ്ട്. മലിനജലം ഒഴുകിയെത്തുന്നതും മാലിന്യം വലിച്ചെറിയുന്നതും തോട്ടിലേക്കാണ്. ആഴ്്ചച്ചന്തയാക്കുമെന്ന്്്്്്്് 20 വർഷം മുമ്പ് അന്നത്തെ ചെയർമാൻ ചക്കനാട്ട് കെ. രാജേന്ദ്രനാഥാണ് ആദ്യമായി പ്രഖ്യാപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.