വിത്ത് വികസന അതോറിറ്റി: ​െതക്കനും സംഘവും കൊയ്​തത്​ ​േകാടികൾ; കർഷകൻ കൊയ്​തത്​ പതിര്​

തൃശൂർ: വിത്ത് വികസന അതോറിറ്റിയെ നോക്കുകുത്തിയാക്കി സ്വകാര്യ കമ്പനിയിൽനിന്ന് വിത്ത് വാങ്ങി നടത്തിയ വെട്ടിപ്പിലൂടെ കൃഷി വകുപ്പ് അഡീ. ഡയറക്ടർ അശോക് തെക്കനും സംഘവും സംസ്ഥാനത്തി​െൻറ കാർഷിക വിള പദ്ധതി തകർത്തു. കർഷകർക്ക് ഗുണമേന്മയുള്ള നെൽവിത്തുകളും പച്ചക്കറി വിത്തിനങ്ങളും വിതരണം ചെയ്യുന്നതിന് സർക്കാർ ആരംഭിച്ച രജിസ്ട്രേഡ് സീഡ് ഗ്രോവേഴ്സ് പ്രോഗ്രാം (ആർ.എസ്.ജി.പി) പ്രകാരം കർണാടക സീഡ് കോർപറേഷേൻറതെന്ന പേരിൽ കാലടിയിലെ സ്വകാര്യ കമ്പനിയുടെ വ്യാജ വിത്തിനങ്ങളാണ് അതോറിറ്റി വിപണനം നടത്തിയത്. ഇതി​െൻറ പേരിൽ കമീഷൻ ഇനത്തിൽ ലക്ഷക്കണക്കിന് രൂപ അഡീ. ഡയറക്ടർ ദമ്പതികളായ അശോക് തെക്കനും ഭാര്യ ബീനയും സമ്പാദിച്ചപ്പോൾ മുള പൊട്ടാത്ത തരംതാണ വിത്ത് വാങ്ങി വിതച്ച കർഷക​െൻറ നെട്ടല്ല് ഒടിഞ്ഞു. കാർഷിക സർവകലാശാല വികസിപ്പിച്ചെടുക്കുന്ന വിവിധയിനം വിത്തുകൾ(മാതൃവിത്തുകൾ) കൃഷിവകുപ്പി​െൻറ ഫാമുകളിൽ കൃഷി െചയ്ത് വൻതോതിൽ വിത്ത് ഉൽപാദിപ്പിക്കും. ഇങ്ങനെ ഉണ്ടാക്കുന്നതാണ് അടിസ്ഥാന വിത്ത്(ഫൗണ്ടേഷൻ വിത്ത്). നിരവധി ഘട്ടങ്ങളിലായി സൂക്ഷ്മമായ ഗുണപരിശോധനക്ക് വിധേയമാക്കിയ അടിസ്ഥാന വിത്ത് കൃഷി വകുപ്പിൽ രജിസ്റ്റർ ചെയ്ത വിത്തുൽപാദകർക്കിടയിൽ വിതരണം ചെയ്യും. ഇതിൽനിന്ന് ലഭിക്കുന്ന വിത്താണ് കർഷകർക്ക് വിതരണം ചെയ്തിരുന്നത്. ഇൗ പരിപാടിയാണ് തെക്കനും കൂട്ടരും അട്ടിമറിച്ചത്. നെല്ലുൽപാദനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന പാലക്കാട്, തൃശൂർ, മലപ്പുറം, എറണാകുളം, കണ്ണൂർ ജില്ലകളിലായിരുന്നു വിത്തുൽപാദക കർഷകർ രജിസ്റ്റർ ചെയ്തിരുന്നത്. ലക്ഷക്കണക്കിന് രൂപയുടെ വിത്തിനങ്ങൾ ഇൗ കർഷകർക്ക് സൗജന്യമായി നൽകിയാണ് ആവശ്യമായ സർട്ടിഫൈഡ് വിത്തുകൾ ഉൽപാദിപ്പിച്ചെടുക്കുന്നത്. കിലോക്ക് 30 രൂപ വിലയുള്ള അടിസ്ഥാന വിത്തിനമാണ് ഹെക്ടറിന് 80 കി.ഗ്രാം എന്ന നിരക്കിൽ വിത്ത് വികസന അതോറിറ്റി രജിസ്റ്റർ ചെയ്ത കർഷകർക്ക് നൽകുന്നത്. സംസ്ഥാനത്തിന് ആവശ്യമായ സർട്ടിഫൈഡ് നെൽവിത്ത് ഇങ്ങനെ ഉൽപാദിപ്പിക്കാെമന്നിരിേക്ക, ഇവിടത്തെ രജിസ്റ്റർ ചെയ്ത കർഷകരെ അവഗണിച്ച് നെൽവിത്തിന് ബോധപൂർവം ഉണ്ടാക്കുന്ന വിത്ത് ക്ഷാമത്തി​െൻറ മറവിൽ സ്വകാര്യ സ്ഥാപനങ്ങളിൽനിന്ന് കോടിക്കണക്കിന് രൂപയുടെ അനധികൃത വിത്ത് വാങ്ങുകയുമാണ് തെക്കനും കൂട്ടരും ചെയ്തത്. 2013 മുതൽ 2016 വരെ ഇൗ തട്ടിപ്പ് നടന്നതായാണ് കൃഷി വകുപ്പ് ആഭ്യന്തര വിജിലൻസ് വിഭാഗം കണ്ടെത്തിയത്. പാലക്കാട് ജില്ലയിലെ കുത്തന്നൂർ തിരുമിറ്റക്കോട് പാടശേഖര നെല്ലുൽപാദക സമിതി വിജിലൻസിന് നൽകിയ പരാതി ഇക്കാര്യം തെളിയിക്കുന്നതാണ്. 10 ഹെക്ടറോളം ഭൂമിയിൽ 10 വർഷത്തിലേറെ മികച്ച രീതിയിൽ നെൽവിത്ത് ഉൽപാദിപ്പിച്ച് വിത്ത് വികസന അതോറിറ്റിക്ക് നൽകിയിരുന്ന ഇവർക്ക് രണ്ട് വർഷത്തോളമായി പല കാരണങ്ങൾ ആരോപിച്ച് വിത്ത് നൽകിയിട്ടില്ല. പലതവണ അപേക്ഷ നൽകിയിട്ടും ഫലമുണ്ടായില്ലെന്നാണ് പരാതി. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി മറ്റ് സംസ്ഥാനങ്ങളിൽനിന്നും നെല്ല്/പച്ചക്കറി വിത്ത് ഇറക്കിയതുമൂലം കാർഷിക രംഗത്തിനും കർഷകർക്കും ഉണ്ടായ നഷ്ടം കണക്കാക്കാൻ കഴിയാത്തതാണെന്ന് വിജിലൻസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ വിത്ത് ഡീലറിൽനിന്നുള്ള വിത്ത്, കർണാടക വിത്ത് കോർപറേഷേൻറതാണെന്ന വ്യാജേന ഇറക്കി കർഷകർക്ക് വിൽക്കുകയായിരുന്നു. രജിസ്ട്രേഡ് വിത്തുൽപാദക സംഘങ്ങളിൽനിന്ന് സംഭരിച്ച വിത്തിൽ നല്ലൊരു ഭാഗം പാലക്കാട്, ആലപ്പുഴ ജില്ലകളിലെ വിത്ത് വികസന അതോറിറ്റിയുടെ ഗോഡൗണുകളിൽ കെട്ടിക്കിടന്നു. പിന്നീട് ഇതി​െൻറ മുളശേഷി നഷ്ടപ്പെട്ടപ്പോൾ മോശം വിത്ത് എന്ന ഗണത്തിലാക്കി പകുതി നിരക്കിന് ഗുണനിലവാരമില്ലാത്ത വിത്ത് വാങ്ങിയ സ്വകാര്യ കമ്പനിക്കുതന്നെ അതോറിറ്റി വിറ്റു. പിന്നീട് അവരിൽനിന്നുതന്നെ മോശം വിത്ത് വാങ്ങി കർഷകർക്ക് വിറ്റു. ഇനിയും പൂർണമായും ചുരുളഴിയാത്ത ഇൗ ഇരട്ട ഇടപാടിലൂടെ അശോക് തെക്കനും സംഘവും കൊയ്തത് കോടികളാണ്. സർക്കാറിന് മാത്രമുണ്ടായ നഷ്ടമാണ് വിജിലൻസ് കണ്ടെത്തിയ 13.65 കോടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.