ആത്​മാവുസിറ്റിയിലേക്ക്​ യാത്ര അതികഠിനം തന്നെ

രാജാക്കാട്: മാങ്ങതൊട്ടി റോഡിൽ കച്ചിറപ്പാലം മുതല്‍ ആത്മാവുസിറ്റി വരെ ഭാഗം തകര്‍ന്ന് കുണ്ടും കുഴിയുമായി. അറ്റകുറ്റപ്പണി നടത്തി ഒരുവര്‍ഷത്തിനുള്ളിലാണ് ഇൗ ഭാഗം വീണ്ടും തകര്‍ന്നത്. നിര്‍മാണ ത്തിലെ അശാസ്ത്രീയതയാണ് കാരണമെന്ന ആക്ഷേപവും ഉയരുന്നു. കഴിഞ്ഞവര്‍ഷം നാട്ടുകാരുടെ പ്രതിഷേധത്തെതുടര്‍ന്നാണ് അറ്റകുറ്റപ്പണി നടത്തിയത്. റീ ടാറിങ് നടത്തേണ്ടിയിരുന്ന റോഡ് അറ്റകുറ്റപ്പണി ചെയ്യുകയായിരുന്നെന്നും വേണ്ട രീതിയില്‍ നടത്താത്തതിനാലാണ് ഒരു വര്‍ഷമായപ്പോഴേക്കും തകരാന്‍ കാരണമെന്നും ആരോപിക്കുന്നു. തേക്കടി, കുമളി തുടങ്ങിയ വിനോസഞ്ചാരകേന്ദ്രങ്ങളിലേക്ക് പോകുന്നവരും എളുപ്പം നെടുങ്കണ്ടത്ത് എത്തുനും ഇൗ റോഡിനെയാണ് ആശ്രയിക്കുന്നത്. ദിവസേന നൂറുകണക്കിന് വിനോദസഞ്ചാരികളുടെ വാഹനങ്ങളാണ് ഇതുവഴി പോകുന്നതും. വലിയ കുഴികള്‍ രൂപപ്പെട്ട റോഡില്‍ ഇരുചക്രവാഹനങ്ങള്‍ അപകടത്തിൽപെടുന്നതും നിത്യസംഭവമാണ്. ഓട്ടോ അടക്കമുള്ള ടാക്‌സി വാഹനങ്ങളും പോകാന്‍ മടിക്കുന്നു. കേട് സംഭവിക്കുന്നതുകൊണ്ടാണ് ഇതുവഴി ഓട്ടം പോകാന്‍ മടിക്കുന്നതെന്ന് ഓട്ടോത്തൊഴിലാളികൾ പ്രതികരിച്ചു. ജില്ലയിലെ പ്രധാന പാതകളില്‍ ഒന്നായ റോഡി​െൻറ ശോച്യാവസ്ഥക്ക് പരിഹാരം കാണാൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം രാജകുമാരി: ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിൽ ഭീതിപരത്തുന്ന അരിക്കൊമ്പനെ മയക്കുവെടിെവച്ച് ദേഹത്ത് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള നീക്കം രണ്ടാം ദിവസവും പരാജയപ്പെട്ടശേഷവും ചിന്നക്കനാൽ പഞ്ചായത്തിലെ സിങ്കുകണ്ടത്ത് കാട്ടാന ആക്രമണം. വെള്ളിയാഴ്ച രാവിലെ അഞ്ചോടെ സിങ്കുകണ്ടം വട്ടക്കുന്നേൽ പ്രിൻസി​െൻറ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ ആന തകർത്തു. പ്രിൻസി​െൻറ വീട്ടുമുറ്റത്തെ തെങ്ങിൽനിന്ന് തേങ്ങ പറിച്ച് തിന്നാനെത്തിയതാണ് ആന. ശബ്ദം കേട്ട് പ്രിൻസ് പുറത്തെത്തി ബൾബ് പ്രകാശിപ്പിച്ചതോടെ ആന പിൻവാങ്ങി. ഏതാനും ദിവസം മുമ്പ് ഒറ്റയാ​െൻറ ചവിട്ടേറ്റ് മരിച്ച നടക്കൽ സുനിലി​െൻറ വീടിനുസമീപമാണ് പ്രിൻസി​െൻറയും വീട്. മേഖലയിൽ കാട്ടാനശല്യം രൂക്ഷമാകുന്നതിനാൽ ഏറെ ആശങ്കയിലാണ് നാട്ടുകാർ. പട്ടികജാതിക്കാർക്കുള്ള ആനുകൂല്യം അർഹർക്ക് ലഭിച്ചോയെന്ന് ഉറപ്പുവരുത്തണമെന്ന് മനുഷ്യാവകാശ കമീഷൻ ഇടുക്കി: പട്ടികജാതിക്കാർക്കായി സർക്കാർ അനുവദിക്കുന്ന ഭവനനിർമാണ ആനുകൂല്യം അത് ഉദ്ദേശിക്കുന്ന ജനവിഭാഗത്തിന് ലഭിച്ചോയെന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത പട്ടികജാതി വികസന ഓഫിസർക്കുണ്ടെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. തേക്കടി ഗാന്ധിനഗർ കോളനിയിലെ ചിത്രക്ക് അനുവദിച്ച ധനസഹായം പൂർണമായി നൽകണമെന്നും കമീഷൻ ആക്റ്റിങ് അധ്യക്ഷൻ പി. മോഹനദാസ് ഉത്തരവിൽ പറഞ്ഞു. പട്ടികജാതി വിഭാഗത്തിലൽെപട്ട ഭർത്താവ് മരിച്ച പരാതിക്കാരിക്ക് 2013--14 സാമ്പത്തികവർഷം അറക്കുളം ബ്ലോക്ക് പട്ടികജാതി വികസന ഓഫിസ് രണ്ടുലക്ഷം രൂപയുടെ ഭവനനിർമാണ ധനസഹായം അനുവദിച്ചിരുന്നു. ഒന്നാം ഗഡുവായി 30,000 രൂപയും രണ്ടാം ഗഡുവായി 60,000 രൂപയും മൂന്നാം ഗഡുവായി 80,000 രൂപയും പരാതിക്കാരിക്ക് നൽകിയതായി പട്ടികജാതി വികസന വകുപ്പ് കമീഷനെ അറിയിച്ചു. വീടി​െൻറ നിർമാണം ഭാഗികമായി പൂർത്തിയാക്കി. നിർമാണത്തിനാവശ്യമായ വെള്ളവും കരാറുകാരന് നൽകേണ്ട മുഴുവൻ പണവും നൽകിയാൽ പണി പൂർത്തിയാക്കാമെന്ന് കരാറുകാരനായ റഹീം പറഞ്ഞതായി പട്ടികജാതി വികസനവകുപ്പ് കമീഷനെ അറിയിച്ചു. റഹീമുമായി കരാറിൽ ഏർപ്പെട്ടത് പരാതിക്കാരി സ്വന്തം നിലയിലാണെന്നും വിശദീകരണത്തിൽ പറയുന്നു. നിർമാണം നടത്തേണ്ടത് കരാറുകാരനാണ്. പരാതിക്കാരിക്ക് നൽകേണ്ട അവസാനഗഡു നൽകുമ്പോൾ കെട്ടിടനിർമാണം സമയബന്ധിതമായി പൂർത്തിയാക്കാൻ കരാറുകാരനോട് നിർദേശിക്കണമെന്ന് കമീഷൻ പട്ടികജാതി വികസന ഓഫിസർക്ക് നിർദേശം നൽകി. ഇക്കാര്യത്തിൽ പട്ടികജാതി വികസന ഓഫിസറും കരാറുകാരനായ റഹീമും പ്രമോട്ടറായ ജയകുമാറും കൂടുതൽ ജാഗ്രത പുലർത്തി സമൂഹത്തിൽ എല്ലാ അർഥത്തിലും പിന്നാക്കം നിൽക്കുന്ന പട്ടികജാതിക്കാരിയായ വിധവയുടെ വീടുനിർമാണം പൂർത്തിയാക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. കരാറുകാരനെ കണ്ടെത്തിയത് പരാതിക്കാരിയാണെന്നുപറഞ്ഞ് പട്ടികജാതി വികസന വകുപ്പിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് കമീഷൻ നിരീക്ഷിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.