യു.ഡി.എഫിൽനിന്ന് വിട്ടുപോയവരെ തിരിച്ചെത്തിക്കണം -കെ. മുരളീധരൻ കോട്ടയം: മുന്നണിയിൽനിന്ന് വിട്ടുപോയവരെ തിരിച്ചുകൊണ്ടുവന്ന് യു.ഡി.എഫ് ശക്തിപ്പെടുത്തണമെന്ന് കെ. മുരളീധരൻ എം.എൽ.എ. കോട്ടയം ഗാന്ധിമാർഗ് ചാരിറ്റബിൾ സൊസൈറ്റി, കെ. കരുണാകരൻ സ്റ്റഡി സെൻറർ എന്നിവയുടെ ആഭിമുഖ്യത്തിൽ കെ. കരുണാകരൻ ജന്മശതാബ്ദി വർഷാചരണത്തിെൻറ ജില്ലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അേദ്ദഹം. കെ. കരുണാകരൻ രൂപവത്കരിച്ച െഎക്യജനാധിപത്യ സംവിധാനത്തിൽ പ്രവർത്തിച്ച എല്ലാവരെയും തിരികെയെത്തിക്കണം. കരുണാകരൻ നേതൃത്വം നൽകിയ അസ്ഥിപഞ്ജരമായ മുന്നണിക്ക് 46പേരെ നിയമസഭയിൽ എത്തിക്കാനായി. എന്നാൽ, പ്രഗല്ഭർ ഏറെയുള്ള ഇന്നത്തെ യു.ഡി.എഫ് മുന്നണിക്കും 46പേരെയാണ് വിജയിപ്പിക്കാനായത്. അതിൽ ആറുപേർ കൊഴിഞ്ഞുപോയി. പ്രതിപക്ഷത്ത് ഇരിക്കേണ്ട കാലഘട്ടത്തിലും കരുണാകരെൻറ പ്രവർത്തനശൈലി വേറിട്ടതായിരുന്നു. അംബാസഡർ കാറിൽ മാത്രം കയറാവുന്ന കോൺഗ്രസ് എം.എൽ.എമാരുള്ളപ്പോഴാണ് അദ്ദേഹം പ്രതിപക്ഷനേതാവായത്. കോൺഗ്രസിന് ഒമ്പതും കേരള കോൺഗ്രസിന് അഞ്ചും അംഗബലമുള്ള അക്കാലത്തും പ്രതിപക്ഷനിരയിൽ െഎക്യമില്ലായിരുന്നു. ഇതിനിടെ, രണ്ടരവർഷം പ്രായമായ ഇ.എം.എസ് നമ്പൂതിരിപ്പാടിെൻറ മന്ത്രിസഭയെ അട്ടിമറിച്ച് സി. അച്യുതമേേനാനെ മുഖ്യമന്ത്രിയാക്കിയ ചരിത്രമുണ്ട്. കേരളത്തിൽ ബഹുജന പങ്കാളിത്തത്തോടെ വികസനം സാധ്യമാക്കിയ കരുണാകരെൻറ ഭരണകാലത്ത് ഒരുതുള്ളി ചോരപോലും വീണിട്ടില്ല. പുതുെവെപ്പിൽ െഎ.ഒ.സി പ്ലാൻറിനെതിരെ സമരം നടത്തിയ സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ ലാത്തിച്ചാർജിലൂടെ തല്ലിച്ചതച്ച് ചോരയൊഴുക്കിയ കാലമാണിത്. കേരളത്തിൽ വികസനക്കുതിപ്പിന് തുടക്കമിട്ട നെടുമ്പാശ്ശേരി വിമാനത്താവളം, കായംകുളം താപനിലയം തുടങ്ങിയ പദ്ധതികൾ കരുണാകരൻ നടപ്പാക്കിയത് ശാന്തമായ വികസനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൊസൈറ്റി പ്രസിഡൻറ് അഡ്വ. തോമസ് സി. കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു. കെ. കരുണാകരൻ സ്റ്റഡി സെൻറർ സംസ്ഥാന നിർവാഹസമിതി അംഗം മോഹൻ ബോസ്, മുൻ മുനിസിപ്പൽ കൗൺസിലർ വി.കെ. അനിൽ കുമാർ, െഎ.എൻ.ടി.യു.സി ജില്ല സെക്രട്ടറി മോഹൻദാസ് ഉണ്ണിമഠം എന്നിവർ സംസാരിച്ചു. വിനോദ് പെരിഞ്ചരി സ്വാഗതവും വി.പി. മോഹൻ നന്ദിയും പറഞ്ഞു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് അവാർഡ് വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.