സർവകലാശാല ഫണ്ട്​ വകമാറ്റാനുള്ള നീക്കത്തിനെതിരെ ജീവനക്കാരുടെ പ്രതിഷേധം

കോട്ടയം: സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന സർവകലാശാലയുടെ ഫണ്ടിൽനിന്ന് സ്വാശ്രയ സ്ഥാപനങ്ങൾക്കായി രൂപവത്കരിച്ച സൊസൈറ്റിക്ക് പണം കൈമാറാനുള്ള നീക്കത്തിനെതിരെ അസോസിയേഷൻ നേതൃത്വത്തിൽ ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തി. സർക്കാറിൽനിന്ന് ലഭിക്കുന്ന നോൺ പ്ലാൻ ഗ്രാൻറ് അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളവും പെൻഷനും നൽകാൻപോലും മതിയാകുന്നില്ല. ഇതിനിടയാണ് സ്വാശ്രയ സ്ഥാപനങ്ങൾക്കായി രൂപവത്കരിച്ച സൊസൈറ്റി ഫണ്ട് ആവശ്യപ്പെട്ട് സർവകലാശാലയെ സമീപിച്ചത്. 400 കോടിയോളം മൂല്യം വരുന്ന സ്വാശ്രയ സ്ഥാപനങ്ങളുടെ ആസ്തികൾ സൊസൈറ്റിക്ക് കൈമാറിയിട്ടുണ്ട്. നിലവിൽ തന്നെ പ്രതിസന്ധിയിലായ സർവകലാശാലക്ക് വീണ്ടും പണം നൽകാൻ കഴിയില്ല. സർവകലാശാലയെ സാമ്പത്തികമായി തകർക്കുന്ന നടപടിയിൽനിന്ന് പിൻവാങ്ങണമെന്ന് എം.ജി യൂനിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ ആവശ്യപ്പെട്ടു. അസോസിയേഷൻ പ്രസിഡൻറ് പി.സി. സുകുമാരൻ, ജനറൽ സെക്രട്ടറി ബാബുരാജ് എ. വാര്യർ തുടങ്ങിയവർ സംസാരിച്ചു. സെനറ്റ് അംഗം പി. പദ്മകുമാർ, ജെ. ലേഖ, വി.പി. മജീദ്, പി.എം. രാജേന്ദ്രൻ, എം.എസ്. സുരേഷ്, ശ്രീകാന്ത് മനോഹർ, എ.സി. ഷിൻസി, ജോസഫ് എബ്രഹാം, എൻ. അഷ്ടമൻ തുടങ്ങിയവർ പ്രകടനത്തിനു നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.