കേന്ദ്ര അവഗണനക്കെതിരെ തൊടുപുഴയിൽ എൻ.ജി.ഒ യൂനിയ​റെ ശക്തിപ്രകടനം

തൊടുപുഴ: എ൯.ജി.ഒ യൂനിയന്‍ നേതൃത്വത്തിൽ വിവിധ ആവശ്യമുന്നയിച്ച് ജില്ല മാർച്ചും ധർണയും നടത്തി. കേന്ദ്രസർക്കാറി​െൻറ ജനവിരുദ്ധ നയങ്ങൾക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുക, കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക, കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക, സംസ്ഥാന സർക്കാറി​െൻറ ജനപക്ഷ ബദലിന് കരുത്തുപകരുക, കാര്യക്ഷമവും ജനോന്മുഖവുമായ സിവിൽ സർവിസിനായുള്ള പ്രവര്‍ത്തനങ്ങളില്‍ അണിചേരുക, വർഗീയതയെ ചെറുക്കുക, മതനിരപേക്ഷമൂല്യങ്ങള്‍ സംരക്ഷിക്കുക, കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസ് യാഥാർഥ്യമാക്കുക എന്നിവ ഉന്നയിച്ചായിരുന്നു മാർച്ച്. രാവിലെ 11.30ന് തൊടുപുഴ മിനി സിവില്‍സ്റ്റേഷൻ പരിസരത്തുനിന്ന് വനിതകളടക്കം നൂറുകണക്കിന് ജീവനക്കാ൪ പങ്കെടുത്ത മാർച്ച് ആരംഭിച്ചു. തുടർന്ന് മുനിസിപ്പല്‍ മൈതാനിയിൽ ധർണ എൻ.ജി.ഒ യൂനിയന്‍ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം എസ്. സുശീല ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ.കെ. പ്രസുഭകുമാ൪ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എസ്. സുനിൽകുമാർ സ്വാഗതവും ജോ. സെക്രട്ടറി സി.എസ്. മഹേഷ് നന്ദിയും പറഞ്ഞു. വന്യജീവി ആക്രമണത്തെക്കുറിച്ച് പാർലമ​െൻറിൽ മലയാളത്തിൽ പ്രസംഗിച്ച് ജോയിസ് ജോർജ് ചെറുതോണി: ഇടുക്കി പാർലമ​െൻറ് മണ്ഡലത്തിലെ കർഷകർ അഭിമുഖീകരിക്കുന്ന പ്രതിസന്ധി മാതൃഭാഷയിൽ അവതരിപ്പിച്ച് ജോയിസ് ജോർജ് എം.പി പാർലമ​െൻറിൽ. കാർഷിക പ്രതിസന്ധിയെക്കുറിച്ച് ബുധനാഴ്ച രാത്രി ഏറെ വൈകിയും ലോക്സഭ ചർച്ചചെയ്ത ഘട്ടത്തിലാണ് എം.പി ഇടുക്കിയിലെ പ്രശ്നങ്ങൾ ലോക്സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. മണ്ഡലത്തിലെ ഏലം, റബർ, ഗ്രാമ്പൂ, കുരുമുളക് കർഷകർ നേരിടുന്ന വിലത്തകർച്ചയും വിളവില്ലായ്മയും എം.പി വിശദീകരിച്ചു. ത​െൻറ മണ്ഡലത്തിലെ മറയൂർ, കാന്തല്ലൂർ പ്രദേശത്ത് കാട്ടാനയുടെ ആക്രമണത്തിൽ അന്ധയായ ബേബി എന്ന യുവതി മരിച്ച സാഹചര്യവും എം.പി പാർലമ​െൻറിൽ വിവരിച്ചു. കസ്തൂരിരംഗൻ റിപ്പോർട്ടി​െൻറ പരിധിയിൽനിന്ന് കൃഷി, തോട്ടം, ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്നും എം.പി അവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.