ചിങ്ങവനം: പനച്ചിക്കാട് അമ്പാട്ടുകടവിലെ പാറക്കുളം വീണ്ടും ദുരന്തജലാശയമായതിെൻറ െഞട്ടലിൽ നാട്. 20 വർഷത്തിലേറെയായി പാറപൊട്ടിക്കൽ നിർത്തിയ കൂറ്റൻ കുളത്തിലും സമീപത്തെ തോട്ടിലുമായി ഇതുവരെ പത്തുപേരാണ് മുങ്ങിമരിച്ചത്. ശനിയാഴ്ച സഹപാഠികളായ പ്രണവിെൻറയും (14) ഷാരോണിെൻറയും (13) ജീവൻ പാറക്കുളം അപഹരിച്ചു. വിവരമറിഞ്ഞ് നിരവധി ആളുകളാണ് ഒാടിയെത്തിയത്. വിജനമായ പ്രദേശമായതും അപകടം വർധിക്കാൻ കാരണമാകുന്നു. ശനിയാഴ്ച അപകടസ്ഥലത്ത് എത്തിയ കൂട്ടുകാര്‍ ഏറെ സമയം പാറക്കുളത്തിനു സമീപം ചെലവഴിച്ചതിനുശേഷമാണ് കുളിക്കാൻ ഇറങ്ങിയത്. ചിങ്ങവനം സദനം എന്‍.എസ്.എസ് ഹയര്‍ സെക്കൻഡറി സ്‌കൂൾ കുട്ടികളാണെന്ന് അറിഞ്ഞതോടെ രക്ഷിതാക്കളും അധ്യാപകരും അടക്കമുള്ള ഒേട്ടറെപേർ അപകടസ്ഥലത്തേക്ക് ഒാടിയെത്തി. വിവരമറിഞ്ഞു മരിച്ചവരില്‍ ഒരാളുടെ മാതാപിതാക്കള്‍ സ്ഥലത്തെത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനും ആശുപത്രിയില്‍ എത്തിക്കുന്നതിനും പ്രദേശവാസികള്‍ മുന്നിട്ടിറങ്ങി. അഗ്നിശമനസേന ചേതനയറ്റ കളിക്കൂട്ടുകാരുടെ ശരീരം പുറത്തെടുത്തപ്പോൾ തിങ്ങിക്കൂടിയ ജനത്തിനൊപ്പം സഹപാഠികളും അധ്യാപകരും പൊട്ടിക്കരഞ്ഞു. സുരക്ഷിതത്വമില്ലാത്ത പാറക്കുളത്തിനെതിരെ നാട്ടുകാരുടെ രോഷവും പ്രകടമായി. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ നടക്കുന്ന അഞ്ചാമത്തെ മരണമാണിത്. മഴക്കാലമായതോടെ നിറഞ്ഞുകിടക്കുന്ന വെള്ളത്തിൽ കുളിക്കാൻ വിവിധ സ്ഥലങ്ങളിൽനിന്ന് കുട്ടികളടക്കം എത്താറുണ്ട്. അപകടം മുൻകൂട്ടിയറിയുന്ന നാട്ടുകാർ പലരെയും വിലക്കാറുണ്ട്. ശനിയാഴ്ച കുട്ടികൾ എത്തിയത് കണ്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. അവധിദിനങ്ങളിൽ ചൂണ്ടയിടാൻ സമീപങ്ങളിലെ കുട്ടികൾ പോകുന്നത് പതിവാണ്. പാറമടയുടെ പണി നിർത്തിയിട്ട് വർഷങ്ങളായിട്ടും അപകടാവസ്ഥ ഒഴിവാക്കാൻ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. മഹല്ല് നേതൃസംഗമം ഇന്ന് ചങ്ങനാശ്ശേരി: ജമാഅത്തെ ഇസ്ലാമി ചങ്ങനാശ്ശേരി ആഭിമുഖ്യത്തിൽ മഹല്ല് നേതൃസംഗമം ഞായറാഴ്ച രാവിലെ 10ന് െഎ.സി.ഒ നഴ്സറി സ്കൂളിൽ നടക്കും. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ടി.പി. യൂനുസ് ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് പി.എ. നൗഷാദ് അധ്യക്ഷതവഹിക്കും. മഹല്ല് സംവിധാനങ്ങളുടെ ശാക്തീകരണം ലക്ഷ്യമാക്കിയുള്ള പരിപാടിയിൽ മഹല്ല് രൂപരേഖ സമർപ്പിക്കും. തുടർന്ന് നടക്കുന്ന ചർച്ചയിൽ ചങ്ങനാശ്ശേരിയിലെ വിവിധ മസ്ജിദുകളിലെ ഭാരവാഹികൾ പെങ്കടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.