മെഡിക്കല്‍/എന്‍ജിനീയറിങ്​ എന്‍ട്രന്‍സ് പരിശീലനം

പത്തനംതിട്ട: പട്ടികജാതി വികസന വകുപ്പി​െൻറ വിഷന്‍ 2017--18 പദ്ധതി പ്രകാരം പ്ലസ് വണ്‍ സയന്‍സിന് പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികളില്‍നിന്ന് മെഡിക്കല്‍/എന്‍ജിനീയറിങ് പ്രവേശനപരീക്ഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ബി പ്ലസില്‍ കുറയാത്ത ഗ്രേഡ് നേടിയ 2017--18 വര്‍ഷം പ്ലസ് വണ്‍ സയന്‍സ് ഗ്രൂപ് പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം നാലരലക്ഷം രൂപയില്‍ കവിയരുത്. പ്ലസ് വണ്‍, പ്ലസ് ടു പഠനത്തോടൊപ്പം പ്രമുഖ കോച്ചിങ് സ​െൻററുകള്‍ വഴി രണ്ടുവര്‍ഷത്തെ പരിശീലനമാണ് നല്‍കുന്നത്. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, രക്ഷാകര്‍ത്താവി​െൻറ കുടുംബ വാര്‍ഷികവരുമാനം, എസ്.എസ്.എല്‍.സി മാര്‍ക്ക് ലിസ്റ്റി​െൻറ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പ്ലസ് വണ്ണിനു പഠിക്കുന്ന സ്ഥാപനത്തിലെ പ്രിന്‍സിപ്പലില്‍നിന്ന് സയന്‍സ് ഗ്രൂപ് വിദ്യാര്‍ഥിയാണെന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഈ മാസം 20നകം പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനിലെ ജില്ല പട്ടികജാതി വികസന ഓഫിസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ ജില്ല/ബ്ലോക്ക്/മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫിസുകളില്‍ ലഭിക്കും. ഫോണ്‍: 0468 2322712. ട്രേഡ് ടെസ്റ്റ് പത്തനംതിട്ട: എസ്.സി.വി.ടി ട്രേഡ് ടെസ്റ്റ് പഴയ സമ്പ്രദായം, സപ്ലിമ​െൻററി പരീക്ഷകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. 150 രൂപ ഫീസ് ട്രഷറിയില്‍ ഈ മാസം 10നകം ഒടുക്കണം. സപ്ലിമ​െൻററി പരീക്ഷയുടെ അപേക്ഷ ഈ മാസം 12നകവും പഴയ സമ്പ്രദായത്തിേൻറത് 15നകവും ചെന്നീര്‍ക്കര ഗവ.ഐ.ടി.ഐയില്‍ നല്‍കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.