മോഷണക്കേസിൽ ഒളിവിലായിരുന്ന പ്രതി 14 വർഷത്തിനുശേഷം പിടിയിൽ

കോട്ടയം: . കോടിമത കുമ്പളപറമ്പിൽ രാജേഷാണ് (48) അറസ്റ്റിലായത്. 2003 േമയ് 12ന് കോട്ടയം മാർക്കറ്റിലെ ബിവറേജസ് ഷോപ്പിന് സമീപത്തായിരുന്നു മോഷണം. രാജേഷും കൂട്ടാളികളായ രണ്ടുപേരും ചേർന്ന് തിരുനക്കര സ്വദേശി ശിവകുമാറി​െൻറ ബാഗ് തട്ടിയെടുത്തുവെന്നാണ് കേസ്. 8000 രൂപയും വി.സി.ഡി പ്ലയറുമാണ് ബാഗിലുണ്ടായിരുന്നത്. ഇതിനുശേഷം മുങ്ങിയ രാജേഷിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. മറ്റ് രണ്ടുപ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രാജേഷ് ഇടക്ക് കോട്ടയത്ത് വന്നുപോകുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. വ്യാഴാഴ്ച കോട്ടയത്ത് സുഹൃത്തി​െൻറ വീട്ടിൽനിന്ന് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.