ധനമന്ത്രി തോമസ്​ ഐസക്​ ഡൽഹിക്ക് പോയതിന് ​െചലവായ തുക തിരിച്ചടക്കണം

പത്തനംതിട്ട: കേന്ദ്രസർക്കാർ നടപ്പാക്കിയ ചരക്കുസേവന നികുതി പ്രഖ്യാപന ചടങ്ങിൽ പങ്കെടുക്കാൻ ധനമന്ത്രി തോമസ് ഐസക് ഡൽഹിയിലേക്ക് പോയതിന് െചലവായ തുക ഖജനാവിൽ തിരിച്ച് അടക്കണമെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം അഡ്വ. പി.എസ്. ശ്രീധരൻപിള്ള. പൊതുജനങ്ങളുടെ പണം ചെലവാക്കി ഡൽഹിയിൽ എത്തിയ മന്ത്രി ജി.എസ്.ടി പ്രഖ്യാപന ചടങ്ങിൽ പങ്കെടുക്കാതിരുന്നത് കേരളത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. പകർച്ചപ്പനി തടയുന്നതിൽ പരാജയപ്പെട്ട ആരോഗ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കലക്ടറേറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജി.എസ്.ടി നയരൂപവത്കരണ സമിതിയിൽ കേരളം മുന്നോട്ടുെവച്ച നിർദേശങ്ങളെല്ലാം കേന്ദ്രസർക്കാർ ഉൾക്കൊള്ളുകയും പരിഗണിക്കുകയും ചെയ്തു. എന്നിട്ടും ചടങ്ങിൽനിന്ന് വിട്ടുനിന്നതി​െൻറ കാരണം മന്ത്രി വ്യക്തമാക്കണം. ജി.എസ്.ടിയെ അവസാനം തള്ളിപ്പറഞ്ഞത് യൂദാസി​െൻറ നിലപാടിനെയാണ് ഓർമിപ്പിക്കുന്നത്. പരിവാരസമേതം യാത്ര ചെയ്തതി​െൻറ െചലവ് മന്ത്രിയോ പാർട്ടിയോ ഖജനാവിൽ തിരിച്ചടക്കണം. മൃഗങ്ങളുെടയും പക്ഷികളുെടയും കൂട്ടത്തിൽ കൂടുന്ന വവ്വാലിനെപ്പോലെയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. അവസരവാദ നിലപാടുകളാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ഡൽഹിയിൽ എത്തുമ്പോൾ പ്രധാനമന്ത്രി മോദി പ്രിയപ്പെട്ടവനാണ്. അർഹതപ്പെട്ടതിലും കൂടുതൽ കേന്ദ്രസഹായം തരപ്പെടുത്തുകയും ചെയ്യും. എന്നാൽ, കേരളത്തിൽ എത്തിയാൽ കേന്ദ്ര സർക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.