ഗാന്ധിനഗര്‍: നിരോധിത പുകയില ഉല്‍പന്നവുമായി യുവാവ് പിടിയില്‍. എരുമേലി കല്ലായില്‍ മുഹമ്മദ് നൈഫലാണ് (29) തിങ്കളാഴ്ച രാത്രി എട്ടിന് പിടിയിലായത്. 1500 പാക്കറ്റ് പാന്‍മസാലയും കാറും കസ്റ്റഡിയിലെടുത്തു. ജില്ല പൊലീസ് മേധാവി എന്‍. രാമചന്ദ്രന് കിട്ടയ രഹസ്യവിവിരത്തിന്‍െറ അടിസ്ഥാനത്തില്‍ ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കസ്റ്റഡിയിലെടുത്തത്. ബംഗളൂരുവില്‍നിന്നാണ് പുകയില ഉല്‍പന്നം എത്തിച്ചിരുന്നത്. കുറച്ചു ദിവസമായി ഇയാള്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപമുള്ള ഒരു കടയില്‍ ഹാന്‍സ് വില്‍ക്കാനായി കൊണ്ടുവരുമ്പോഴായിരുന്നു അറസ്റ്റ്. ഏറ്റുമാനൂര്‍ സി.ഐ വി.ജെ. മാര്‍ട്ടിന്‍, ഗാന്ധിനഗര്‍ എസ്.ഐ എം.ജെ. അരുണ്‍, ഷാഡോ പൊലീസ് അംഗങ്ങളായ എ.എസ്.ഐ അജിത്, സീനിയര്‍ സി.പി.ഒമാരായ ബിജുമോന്‍ നായര്‍, സജികുമാര്‍, ഷിബുക്കുട്ടന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ ജില്ലയിലെ ഹാന്‍സ് മൊത്തവിതരണക്കാരില്‍ പ്രധാന കണ്ണിയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.