ഇന്‍സിനറേറ്റര്‍: പാലാ ജനറല്‍ ആശുപത്രിക്ക് 14 ലക്ഷം അനുവദിച്ചു

പാലാ: ജനറല്‍ ആശുപത്രിയില്‍ മാലിന്യസംസ്കരണത്തിനായി ഇന്‍സിനറേറ്റര്‍ സംവിധാനം സ്ഥാപിക്കുന്നതിന് 14 ലക്ഷം രൂപ അനുവദിച്ചതായി കെ.എം. മാണി എം.എല്‍.എ അറിയിച്ചു. ആശുപത്രി അധികൃതരുടെയും മാനേജിങ് കമ്മിറ്റിയുടെയും അഭ്യര്‍ഥന പ്രകാരമാണ് തുക അനുവദിച്ചത്. എം.എല്‍.എമാര്‍ക്ക് അനുവദിച്ച ആസ്തി വികസന ഫണ്ടില്‍നിന്നാണ് തുക വകയിരുത്തിയത്. എട്ട് മൃതദേഹങ്ങള്‍ സൂക്ഷിക്കാവുന്ന ശീതീകരണ സൗകര്യത്തോടെയുള്ള ആധുനിക മോര്‍ച്ചറിയും പോസ്റ്റ്മോര്‍ട്ടം മുറിയും ഫെബ്രുവരിയില്‍ തുറന്നുകൊടുക്കുമെന്നും കെ.എം. മാണി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.