ചെക്പോസ്റ്റിലെ ബാരിക്കേഡ് ഇടിച്ചുതെറിപ്പിച്ച് കുരുമുളക് കടത്തി

നെടുങ്കണ്ടം: കുരുമുളകുമായത്തെിയ പിക്-അപ് വാന്‍ അതിര്‍ത്തി ചെക്പോസ്റ്റിലെ ബാരിക്കേഡ് ഇടിച്ചുതെറിപ്പിച്ച് തമിഴ്നാട്ടിലേക്ക് കടന്നു. ചെക്ക്പോസ്റ്റ് ജീവനക്കാരനു പരിക്കേറ്റു. കമ്പംമെട്ട് ചെക്പോസ്റ്റിലെ വാണിജ്യ നികുതി വകുപ്പിന്‍െറ ബാരിക്കേഡാണ് തകര്‍ത്തത്. ബാരിക്കേഡിന്‍െറ കയര്‍ പിടിച്ചിരുന്ന ജീവനക്കാരന്‍ കട്ടപ്പന സ്വദേശി സോണി മാത്യുവിനെ കൈക്കും തോളിനും പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 12.15നാണ് സംഭവം. തമിഴ്നാട്ടിലേക്ക് കുരുമുളകുമായി വന്ന കെ.എല്‍ 06.എച്ച്-1456 നമ്പറിലുള്ള പിക-അപ് വാന്‍ നിര്‍ത്താന്‍ കൈകാണിച്ചപ്പോള്‍ സൈഡിലേക്ക് ഒതുക്കി നിര്‍ത്താനെന്ന വ്യാജേന വാഹനം ഒരുവശത്തേക്ക് വെട്ടിച്ച ശേഷം ബാരിക്കേഡ് തകര്‍ത്ത് അതിര്‍ത്തി കടക്കുകയായിരുന്നു. ഈ സമയം ബാരിക്കേഡിന്‍െറ കയറില്‍ പിടിച്ചിരിക്കുകയായിരുന്നു സോണി. വാഹനം ചേലച്ചുവട് സ്വദേശിയുടേതാണെന്ന് കണ്ടത്തെിയതായി പൊലീസ് പറഞ്ഞു. ആഴ്ചകള്‍ക്ക് മുമ്പ് ഇതേ വാഹനത്തില്‍ അനധികൃതമായി അതിര്‍ത്തി കടത്താന്‍ ശ്രമിച്ച കുരുമുളക് നികുതി വകുപ്പ് പിടികൂടി ഒന്നേകാല്‍ ലക്ഷത്തോളം രൂപ പിഴയീടാക്കിയിരുന്നു. സംഭവത്തില്‍ കമ്പംമെട്ട് പൊലീസ് കേസെടുത്തു. അതിര്‍ത്തി ചെക്പോസ്റ്റുവഴി നികുതി വെട്ടിച്ച് ഏലം, കുരുമുളക്, എടണത്തൊലി തുടങ്ങിയവ കടത്തുന്ന സംഘം സജീവമാണ്. ഇതിനു ചില രാഷ്ട്രീയ കക്ഷികളുടെയും ഉദ്യോഗസ്ഥരുടെയും ഒത്താശയുള്ളതായും നികുതി വകുപ്പ് അധികൃതര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.