മീനച്ചിലാര്‍ പുറമ്പോക്ക് കൈയേറ്റം: സര്‍വേ പുനരാരംഭിച്ചു

ഏറ്റുമാനൂര്‍: മീനച്ചിലാറിന്‍െറ തീരപ്രദേശത്ത് വിവാദമായ പുറമ്പോക്ക് കൈയേറ്റം അളന്ന് തിട്ടപ്പെടുത്താനുള്ള സര്‍വേ ജോലി പുനരാരംഭിച്ചു. കഴിഞ്ഞ ഒക്ടോബറില്‍ ആരംഭിച്ച സര്‍വേ മൂന്നാംദിവസം പാതിവഴിയില്‍ നിര്‍ത്തുകയായിരുന്നു. റവന്യൂ മന്ത്രി ഇടപെട്ടതിനെ തുടര്‍ന്നാണ് അളക്കല്‍ വെള്ളിയാഴ്ച പുനരാരംഭിച്ചത്. നേരത്തേ ഭൂമി അളന്നു തിട്ടപ്പെടുത്തി നാട്ടിയ കുറ്റികള്‍ കാണാതായതിനെ തുടര്‍ന്ന് ആദ്യം മുതല്‍ വീണ്ടും അളക്കുകയാണ് ഇപ്പോള്‍. പൂവത്തുംമൂട് പാലം മുതല്‍ 320 മീറ്റര്‍ ദൂരത്തിലാണ് കഴിഞ്ഞതവണ അളന്നത്. വെള്ളിയാഴ്ച അളക്കാനത്തെിയപ്പോള്‍ അതിര്‍ത്തി നിര്‍ണയിച്ച് നാട്ടിയ കുറ്റികളെല്ലാം പിഴുതുമാറ്റിയ അവസ്ഥയിലായിരുന്നു. ഇതേതുടര്‍ന്ന് പൂവത്തുംമൂട് പാലം മുതല്‍ വീണ്ടും അളന്നുതുടങ്ങി. വില്ളേജ് ഓഫിസറും വില്ളേജ് ഓഫിസിലെ രണ്ട് ഉദ്യോഗസ്ഥരും താലൂക്കില്‍നിന്ന് നിയോഗിച്ച സര്‍വേയറും ചെയര്‍മാനുമാണ് ഇന്ന് സര്‍വേ ജോലികളില്‍ ഏര്‍പ്പെട്ടത്. അഡീഷനല്‍ തഹസില്‍ദാറുടെ നിര്‍ദേശപ്രകാരം നഗരസഭയില്‍നിന്ന് ഒരു ഉദ്യോഗസ്ഥനും കാട് വെട്ടിത്തെളിക്കാനായി രണ്ടു പണിക്കാരും സഹായത്തിനുണ്ട്. ഏറ്റുമാനൂര്‍ നഗരസഭാ 18ാം വാര്‍ഡില്‍ പേരൂര്‍ വില്ളേജിലെ ബ്ളോക്ക് നമ്പര്‍ 30ല്‍ 433, 507 എന്നീ സര്‍വേ നമ്പറുകളില്‍പെട്ട പൂവത്തുംമൂട് പാലം മുതല്‍ കിണറ്റിന്‍മൂട് തൂക്കുപാലം വരെ 35 ഏക്കറോളം വരുന്ന ആറ്റുപുറമ്പോക്ക് സ്വകാര്യവ്യക്തികള്‍ കൈയേറിയത് വന്‍ വിവാദമായിരുന്നു. ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്‍റ് മോന്‍സി പെരുമാലില്‍ തിരുവനന്തപുരത്തത്തെി മന്ത്രിയെ നേരില്‍ക്കണ്ട് പരാതിപ്പെട്ടിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.