ദേശീയ അംഗീകാരവുമായി പൂഞ്ഞാര്‍ എസ്.എം.വി സ്കൂള്‍ വിദ്യാര്‍ഥികള്‍

പൂഞ്ഞാര്‍: മഹാരാഷ്ട്രയിലെ ബാരാമതിയില്‍ നടന്ന 24ാമത് ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ പൂഞ്ഞാര്‍ എം.എസ്.വി എച്ച്.എസ്.എസിലെ വിദ്യാര്‍ഥികള്‍ നേരിട്ടവതരിപ്പിച്ച ഗവേഷണ പ്രബന്ധത്തിലൂടെ കേരളത്തിന് ദേശീയ അംഗീകാരം ലഭിച്ചു. ‘ചന്ദ്രന്‍െറ വൃദ്ധിക്ഷയങ്ങളുടെ സ്വാധീനം കൃഷിയില്‍’ എന്നതായിരുന്നു പഠനവിഷയം. സ്കൂളിലെ പതിനൊന്നാം ക്ളാസ് വിദ്യാര്‍ഥിനിയായ നയന റജിയുടെ നേതൃത്വത്തിലായിരുന്നു പഠനം. ഗായത്രി ജി., ആതിര സി.എസ്., കവിത ബിജു, പ്രണവ് സി. ദിലീപ് എന്നീ വിദ്യാര്‍ഥികളും പഠനത്തില്‍ പങ്കാളികളായി. പക്കം നോക്കിയുള്ള കൃഷിയിറക്ക്, വിളവെടുപ്പ്, മരം മുറിക്കല്‍ എന്നിവയുടെ ശാസ്ത്രീയതയാണ് ഇവര്‍ പഠനവിധേയമാക്കിയത്. അവതരിപ്പിച്ച 750 പ്രോജക്ടുകളില്‍ മികച്ചതായി ഇവരുടേത് തെരഞ്ഞെടുക്കപ്പെട്ടു. സ്കൂളിലെ ശാസ്ത്രാധ്യാപകനായ വി.ആര്‍. പ്യാരിലാലിന്‍െറ മേല്‍നോട്ടത്തിലാണ് ഇവര്‍ പഠനം പൂര്‍ത്തിയാക്കിയത്. വിദ്യാര്‍ഥികള്‍ക്ക് മെഡലും പുരസ്കാരവും കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍ നയന റജിക്ക് സമ്മാനിച്ചു. ഇന്ത്യയിലെ എതെങ്കിലും ഐ.ഐ.ടി, ഐ.ഐ.എസ്.ഇ.ആര്‍ എന്നിവിടങ്ങളില്‍ മൂന്നാഴ്ച സൗജന്യ തുടര്‍പരിശീലനം ഇവര്‍ക്ക് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.