ചങ്ങനാശ്ശേരി: നായര്‍ സര്‍വിസ് സൊസൈറ്റി സമുദായാചാര്യന്‍ മന്നത്ത് പദ്മനാഭന്‍െറ 140ാമത് ജയന്തി ആഘോഷങ്ങള്‍ക്ക് പെരുന്നയില്‍ പ്രൗഢോജ്വല പരിസമാപ്തി. രണ്ടുദിവസം നീണ്ട ആഘോഷ പരിപാടികളില്‍ സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നായി പതിനായിരക്കണക്കിന് സമുദായസ്നേഹികള്‍ എന്‍.എസ്.എസ് ആസ്ഥാനത്തേക്ക് ഒഴുകിയത്തെി. തിങ്കളാഴ്ച രാവിലെ 7.30മുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനക്കായി സമുദായ, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പ്രവര്‍ത്തകരുടെ നീണ്ടനിരയുണ്ടായിരുന്നു. മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യാമെന്നേറ്റിരുന്ന അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടിക്ക് ഭര്‍തൃസഹേദരന്‍െറ നിര്യാണത്തത്തെുടര്‍ന്ന് സമ്മേനത്തിന് എത്താനായില്ല. പകരം മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ.ഡി. ബാബുപോള്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.എസ്.ആര്‍.ടി.സി ഡയറക്ടറായിരുന്ന തന്നെ അത്യാവശ്യഘട്ടങ്ങളില്‍ ടയര്‍ പഞ്ചറാകുമ്പോള്‍ സ്റ്റെപ്പിനി ഉപയോഗിക്കുന്നതുപോലെ ഉദ്ഘാടകക്ക് പകരമാക്കാന്‍ കഴിയുമെന്ന് കണ്ടത്തെിയെന്ന് നര്‍മരസത്തോടെ പറഞ്ഞ് ആദ്യമെ അദ്ദേഹം സദസ്സ് കീഴടക്കി. മന്നത്തിനൊപ്പം നായര്‍ സര്‍വിസ് സൊസൈറ്റി രൂപവത്കരിച്ച വ്യക്തിയുടെ സഹോദപുത്രനായ ജി. സുകുമാരന്‍ നായര്‍ സമുദായപ്രവര്‍ത്തനം പൈതൃകമായി തുടരുന്നതാണെന്നും പാരമ്പര്യം അവകാശപ്പെടാന്‍ അര്‍ഹതയുള്ളതുമായ കസേരയിലാണ് ജി. സുകുമാരന്‍ ഇരിക്കുന്നതെന്നും ബാബുപോള്‍ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് സംസ്കൃത പണ്ഡിതന്‍ മുതുകുളം ശ്രീധര്‍, എഴുത്തച്ഛന്‍ പുരസ്കാരജേതാവ് സി. രാധാകൃഷ്ണന്‍ എന്നിവരെ എന്‍.എസ്.എസ് പ്രസിഡന്‍റ് പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ പൊന്നാടയും സ്വര്‍ണപ്പതക്കവും നല്‍കി ആദരിച്ചു. കരയോഗം-വനിത-ബാലസമാജം അംഗങ്ങള്‍ തുടങ്ങി പതിനായിരക്കണക്കിന് സമുദായാംഗങ്ങള്‍ പങ്കെടുത്തു. ഒരേസമയം കാല്‍ ലക്ഷത്തോളം പേര്‍ക്ക് ഇരിക്കാവുന്ന കൂറ്റന്‍ പന്തലാണ് എന്‍.എസ്.എസ് സ്കൂള്‍ മൈതാനിയിലെ മന്നം നഗറില്‍ തയാറാക്കിയിരുന്നത്. പങ്കെടുത്തവര്‍ക്കെല്ലാം ഉപ്പേരിയും പായസവും കൂട്ടി വിഭവസമൃദ്ധമായ സദ്യയും നല്‍കിയാണ് മടക്കിയത്. സദസ്സും എന്‍.എസ്.എസ് ആസ്ഥാനത്തെ അങ്കണവും കവിഞ്ഞുള്ള ജനസാഗരത്തെ നിയന്ത്രിക്കാന്‍ പൊലീസും പാടുപെട്ടു. ജില്ല പൊലീസ് മേധാവി എന്‍. രാമചന്ദ്രന്‍, ചങ്ങനാശ്ശേരി ഡിവൈ.എസ്.പി വി. അജിത്, സി.ഐ ബിനു വര്‍ഗീസ്, എസ്.ഐ സിബി തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് സേന പ്രവര്‍ത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.