ഓരുവെള്ള ഭീഷണി: മീനച്ചിലാറ്റില്‍ ആറ് തടയണ നിര്‍മിക്കും

കോട്ടയം: ഓരുവെള്ള ഭീഷണി തടയാന്‍ മീനച്ചിലാറ്റില്‍ തടയണകള്‍ നിര്‍മിക്കാന്‍ തീരുമാനം. ആറിടങ്ങളില്‍ തടയണ നിര്‍മിക്കാനാണ് തീരുമാനം. അഞ്ചിലിത്തോട്, കരിപ്പ്, ചാമത്തറ, മേവിട, കല്ലുമട, നേരെകടവ് എന്നിവിടങ്ങളില്‍ ബണ്ട് നിര്‍മിക്കാനാണ് തീരുമാനം. പതിവില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ മീനച്ചിലാറ്റിലെ വെള്ളത്തില്‍ ഉപ്പിന്‍െറ അംശം വര്‍ധിച്ചിരിക്കുകയാണ്. മെഡിക്കല്‍ കോളജ് ആശുപത്രി ഉള്‍പ്പെടെ ഭാഗത്തെ കുടിവെള്ളത്തില്‍ വരെ ഉപ്പുവെള്ളം കലര്‍ന്നേക്കും എന്ന നിലയിലാണ് ഭീഷണി. നിലവില്‍ പൂവത്തുംമൂട് പമ്പ് ഹൗസില്‍നിന്ന് വിതരണം ചെയ്യുന്ന വെള്ളത്തില്‍ ഉപ്പിന്‍െറ അളവ് അനുവദനീയമായതിലും കൂടുതലാണ്. കോട്ടയം നഗരസഭ, മണര്‍കാട്, വിജയപുരം, പനച്ചിക്കാട്, തിരുവാര്‍പ്പ്, കുമരകം പഞ്ചായത്തുകളില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിലാണ് ഉപ്പ് കലര്‍ന്നിരിക്കുന്നത്. മീനച്ചിലാറ്റില്‍ കിഴക്കോട്ട് ഉപ്പുവെള്ളം കയറുന്നത് അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ രീതിയിലാണ് ഉപ്പുവെള്ളം കയറുന്നതെങ്കില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ഉള്‍പ്പെടെ കുടിവെള്ളമത്തെിക്കുന്ന പൂവത്തുംമൂട് പമ്പ് ഹൗസിലും ഉപ്പിന്‍െറ അംശം വര്‍ധിക്കും. പട്ടര്‍മഠം കുടിവെള്ള പദ്ധതിയുടെ കുടിവെള്ള സ്രോതസ്സായ പൂവത്തുംമൂട്ടില്‍ ഉപ്പിന്‍െറ അംശം വര്‍ധിച്ചാല്‍ മെഡിക്കല്‍ കോളജിനു പുറമേ അയ്മനം, ആര്‍പ്പൂക്കര, നീണ്ടൂര്‍, അതിരമ്പുഴ, ഏറ്റുമാനൂര്‍ നഗരസഭ, മാഞ്ഞൂര്‍, കാണക്കാരി പഞ്ചായത്തുകളില്‍ വിതരണം ചെയ്യുന്ന വെള്ളത്തിലും ഉപ്പു കലരും. ഇതൊഴിവാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.