ബിവറേജസ് വില്‍പ്പന കേന്ദ്രം: വ്യാപാരികള്‍ സമരത്തിലേക്ക്

ചങ്ങനാശ്ശേരി: നിരവധി ആരാധനാലയങ്ങളും സ്കൂളുകളും എസ്.ബി.ടിയുടെ മെയില്‍ ബ്രാഞ്ചും നിലകൊള്ളുന്ന ചങ്ങനാശ്ശേരി മാര്‍ക്കറ്റിന്‍െറ ഹൃദയഭാഗമായ വട്ടപ്പള്ളി ജങ്ഷനിലെ വെയര്‍ഹൗസ് ബില്‍ഡിങ്ങിലേക്ക് ബിവറേജസ് കോര്‍പറേഷന്‍െറ മദ്യശാല മാറ്റി സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ വിദ്യാര്‍ഥികളെയും വീട്ടമ്മമാരെയും വ്യാപാരികളെയും അണിനിരത്തി സമരങ്ങള്‍ സംഘടിപ്പിക്കുമെന്ന് ചങ്ങനാശ്ശേരി മര്‍ച്ചന്‍റ്സ് അസോസിയേഷന്‍. വ്യാപാരഭവനില്‍ പ്രസിഡന്‍റ് സതീഷ് വലിയവീടന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി ബിജു ആന്‍റണി കയ്യാലപറമ്പില്‍, ട്രഷറര്‍ ആര്‍. ബാലകൃഷ്ണകമ്മത്ത്, സെക്രട്ടറി ടി.കെ. അന്‍സര്‍,നിരീഷ് തോമസ്, കെ.എച്ച്.എം ഇസ്മായില്‍, രാജന്‍ ജെ. തോപ്പില്‍, സാംസണ്‍ എം. വലിയപറമ്പില്‍, ജോണ്‍സണ്‍ ജോസഫ്, സണ്ണി നെടിയകാലാപറമ്പില്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.