ബ്രാഹ്​മണർക്കെതിരെ പരാമർശം: ഒഡിഷയിൽ മന്ത്രി പുറത്ത്​

ഭുവനേശ്വർ: ബ്രാഹ്മണ സമുദായത്തിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ ഒഡിഷ മന്ത്രിയെ മുഖ്യമന്ത്രി നവീൻ പട്നായിക് പുറത്താക്കി. കൃഷിമന്ത്രി ദാമോദർ റാവുത്തിനാണ് സ്ഥാനം നഷ്ടമായത്. 'സംസ്ഥാനത്ത് മറ്റു വിഭാഗക്കാരൊന്നും യാചിക്കുന്നത് കാണാനാവില്ലെങ്കിലും ബസ്സ്റ്റാൻഡുകളിലും മറ്റും ബ്രാഹ്മണർ യാചിക്കുന്നത് കാണാം' എന്നായിരുന്നു ഇൗമാസം 17ന് നടന്ന ഒരു പരിപാടിയിൽ മന്ത്രിയുടെ വാക്കുകൾ. ഏതെങ്കിലും വിഭാഗത്തിനോ സമുദായത്തിനോ എതിരെ മോശം പരാമർശം നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും റാവുത്തിനെ മന്ത്രിസഭയിൽ നിന്ന് നീക്കുകയാണെന്നും നവീൻ പട്നായിക് അറിയിച്ചു. ബിജു ജനതാദൾ വൈസ് പ്രസിഡൻറ് കൂടിയാണ് 75കാരനായ റാവുത്ത്. നവീൻ പട്നായികി​െൻറ എല്ലാ മന്ത്രിസഭകളിലും അംഗമായിരുന്ന റാവുത്തിന് മുമ്പ് മൂന്ന് തവണയും വ്യത്യസ്ത കാരണങ്ങളാൽ രാജിവെക്കേണ്ടിവന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.